ട്വിറ്റര്‍, ഇൻസ്റ്റഗ്രാം പ്ലാറ്റ് ഫോമുകള്‍ക്ക് വിട! സോഷ്യൽമീഡിയ നിര്‍ത്തി തൃഷ.!

തെന്നിന്ത്യൻ സിനിമാ താരമായ തൃഷ സോഷ്യൽമീഡിയയിൽ നിന്ന് വിട പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇത് സംബന്ധിച്ച ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കുകയാണെന്നാണ് തൃഷ വ്യക്തമാക്കിയിരിക്കുന്നത്. വൈകാതെ തിരിച്ചെത്തുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ തൃഷയുടെ ആരാധകര്‍ ഇതോടെ ഏറെ നിരാശരായിരിക്കുകയാണ്. തങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണിതെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

ലോക്ക്‌ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ തൃഷ ഏറെ സജീവമായിരുന്നു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ടിക്ടോകിലുമെല്ലാം ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലത്തേക്കൊരു ബ്രേക്ക് എടുക്കുകയാണെന്നാണ് തൃഷ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തൃഷ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡിജിറ്റൽ ബ്രേക്കിന്‍റെ സമയമാണിതെന്നും അതിനാൽ ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്‍ഫോമുകള്‍ തൽക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും അധികം വൈകാതെ തിരികെയെത്തുമെന്നുമാണ് തൃഷ പറഞ്ഞിരിക്കുന്നത്. ഡിജിറ്റൽ ഡിറ്റോക്‌സിന്‍റെ ഭാഗമായാണിതെന്നാണ് നടി കുറിച്ചിരിക്കുന്നത്.

സോഷ്യൽമീഡിയയിൽ നിന്ന് വിടുന്നതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ പറഞ്ഞിട്ടുണ്ട്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയൂ എന്നും തൃഷ തന്‍റെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സംവിധായകൻ ഗൗതം മേനോന്‍റെ ലോക്ക്ഡൗൺകാലത്തെ ഹ്രസ്വചിത്രമായ ‘കാർത്തിക് ഡയൽ സെയ്ത യെന്നി’ലാണ് തൃഷ ഒടുവിലായി അഭിനയിച്ചത്. റാം, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളാണ് തൃഷയുടേതായി ഈ വര്‍ഷം ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here