ബോളിവുഡ് നടൻ സുശാന്ത് സിങ് തൂങ്ങിമരിച്ച നിലയിൽ;

മുംബൈ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ (34) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എം എസ് ധോണിയുടെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് സുശാന്ത് സിങ് ശ്രദ്ധ നേടിയത്. കൈ പോ ചെ ആണ് ആദ്യ സിനിമ. മരണം ആത്മഹത്യയാണെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. നടൻ ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

97275630 246672399941495 4558743053139872380 n

പന്ത്രണ്ടോളം ഹിന്ദി ചിത്രങ്ങളിൽ സുശാന്ത് സിങ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഡ്രൈവ് ആണ് അവസാന ചിത്രം. കഴിഞ്ഞ രണ്ട് മാസത്തിനിടെ മരണപ്പെടുന്ന നാലാമത്തെ ബോളിവുഡ് താരമാണ് സുശാന്ത് സിങ് രജ്പുത്. പികെ, കേദര്‍നാഥ് തുടങ്ങിയ ചിത്രങ്ങളിലും സുശാന്ത് സിങ് അഭിനയിച്ചിട്ടുണ്ട്.

താരത്തിൻ്റെ മുൻ മാനേജരായിരുന്ന ദിശ സാലിയൻ കഴിഞ്ഞയാഴ്ച ജീവനൊടുക്കിയിരുന്നു. മുംബൈയിലെ ഫ്ലാറ്റിൻ്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിൽ സുശാന്ത് സിങ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here