എന്തൊരു ബാലൻസ്, എന്തൊരു ടൈമിങ്; വൈറലായി അശ്വിന്‍റെ ട്രെഡ് മിൽ ഡാൻസ്.!

സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലാകാറുള്ളത് ട്രെഡ് മിൽ ദുരന്തങ്ങളാണ്. ട്രെഡ് മില്ലിൽ ഓടുന്നതിനിടെ കാൽ തെന്നി വീഴുന്ന നിരവധി വീഡിയോകള്‍ അത്തരത്തിൽ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഒടിക്കൊണ്ടിരിക്കുന്ന ട്രെഡ് മില്ലിൽ മനോഹരമായി ഡാൻസ് ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ അശ്വിൻ കുമാര്‍.

ധ്രുവങ്ങൾ 16, ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം, ചാര്‍മിനാര്‍, രണം, എന്നെ നോക്കി വായും തോട്ടൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അശ്വിൻ കുമാർ. സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരിക്കുകയാണ് അശ്വിന്‍റെ കിടിലൻ ട്രെഡ് മിൽ ഡാൻസ്. ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന സിനിമയാണ് ഈ വര്‍ഷം അശ്വിന്‍റേതായി ഇറങ്ങാനുള്ളത്.

കമൽഹാസന്‍റെ സൂപ്പർഹിറ്റ് ചിത്രമായ അപൂര്‍വ്വ സഗോദരങ്ങളിലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിനൊപ്പിച്ചാണ് അശ്വിൻ ചുവടുവെച്ചിരിക്കുന്നത്. താരത്തിന്റെ ഡാൻസ് നിമിഷ നേരം കൊണ്ടാണ് ഏവരും ഏറ്റെടുത്തത്. നല്ല ടൈമിങും ബാലൻസുമാണ് അശ്വിന്‍റെ ഡാൻസിനെന്നുമാണ് ഏവരും പുകഴ്ത്തിയിരിക്കുന്നത്. അതോടൊപ്പം കമലിനെപ്പോലെ തോന്നിക്കുന്ന ഭാവങ്ങളും. പഴയ കമലഹാസിനെ പ്പോലെതന്നെയുണ്ടെന്നാണ് പലരുടേയും കമന്‍റ്. അതോടൊപ്പം നടൻ അജു വർഗീസ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here