മരിക്കാന്‍ തയ്യാറെന്ന് ആരാധിക; ഇതിനു ഐശ്വര്യ രാജേഷിന്റെ മറുപടിയ്ക്ക് ആരാധകരുടെ കെെയ്യടി.!

തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിക്കുകയും പ്രശംസ നേടുകയും ചെയ്ത താരമാണ് ഐശ്വര്യ രാജേഷ്. കാക്കമുട്ടെെ എന്ന സിനിമ കൊണ്ട് ഐശ്വര്യ എല്ലാ സിനിമാപ്രേമികളുടേയും മനസിലേക്ക് പ്രവേശിക്കുകയായിരുന്നു. കഷ്ടത നിറഞ്ഞ ബാല്യവും അവിടെ നിന്നും ഇന്ന് കാണുന്ന ഇടത്തിലേക്ക് എത്താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചുമെല്ലാം ഐശ്വര്യ പറഞ്ഞത് ഈയ്യടുത്ത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ തന്റെ ആരാധികയുടെ അതിവെെകാരികമായ പ്രതികരണത്തോട് ഐശ്വര്യ പ്രതികരിച്ച രീതിയാണ് താരത്തിന് സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടി കൊടുക്കുന്നത്. ഐശ്വര്യയുടെ ചിത്രത്തിന് ഒരു ആരാധിക നല്‍കിയ കമന്റാണ് ചര്‍ച്ചയാകുന്നത്. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ്. നിങ്ങളുടെ അഭിനയം ഇഷ്ടമാണ്. ലോകത്ത് നിങ്ങളുടെ കെെയ്യൊപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇതിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് കെെയ്യടി നേടുന്നത്. സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷെ ഇങ്ങനെയൊന്നും പറയരുത്. ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ ഇങ്ങനെ ഇനിയൊരിക്കലും പറയില്ലെന്ന് ഉറപ്പ് നല്‍കിയാണ് നിങ്ങളുടെ നല്ല സുഹൃത്തായിരിക്കാം എന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

glv j

LEAVE A REPLY

Please enter your comment!
Please enter your name here