‘ബാഹുബലി’യെ കൊണ്ട് ‘കിസ് മീ’ പാടിപ്പിച്ച് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ച അജ്മല്‍; വീഡിയോ വൈറൽ

ലോകപ്രശസ്ത ചോക്ലേറ്റ് ബ്രാന്‍ഡായ കാഡ്ബറിയുടെ ‘കിസ് മീ ക്ലോസ് യുവർ ഐസ്’ എന്ന പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നിരവധി ആരാധകരാണ് ഈ പരസ്യത്തിനുള്ളത്. ഇപ്പോഴിതാ ഈ പരസ്യത്തിന്‍റെ ചുവടുപിടിച്ച് ബാഹുബലിയെ കൊണ്ട് കിസ് മീ പാടിപ്പിച്ചിരിക്കുകയാണ് കുറച്ച് നാള്‍ മുമ്പ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ച് വൈറൽ താരമായ അജ്മല്‍ സാബു എന്ന എഡിറ്റിംഗ് സിഹം. ഹൗ ഫാർ വിൽ യു ഗോ ഫോർ ലവ് എന്ന് കുറിച്ചുകൊണ്ടാണ് അജ്മൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൊറോണ ഭീതിയില്‍ ഏവരും ജാഗ്രതയോടെ വീട്ടിലിരുന്ന സമയത്താണ് ആ സമ്മര്‍ദ്ദം മറികടക്കാന്‍ ട്രംപിന്‍റെ മാപ്പിളപ്പാട്ട് വീഡിയോ സഹായകമായത്. അജ്മല്‍ സാബു എഡിറ്റു ചെയ്ത ആ ട്രോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്‍റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചായിരുന്നു അജ്മൽ അത് ഒരുക്കിയിരുന്നത്.

അതിനു പിന്നാലെയാണ് ഇപ്പോള്‍ ബാഹുബലിയെക്കൊണ്ട് കിസ് മീ പാടിപ്പിച്ചിരിക്കുന്നത്. എപ്പിക്ക് എന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. അത്ര കിടിലനായാണ് കിസ് മീയും ബാഹുബലിയുടെ ഇന്‍ര്‍വെൽ പഞ്ച് സീനും തമ്മിൽ അജ്മൽ കൂട്ടിയിണക്കിയിരിക്കുന്നത്.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഇത്തരത്തിലുള്ള രസികൻ വീഡിയോകളിലൂടെ എഡിറ്ററും ചങ്ങനാശ്ശേരി സ്വദേശിയുമായ അജ്മല്‍ സാബുവിന് ലഭിച്ചിട്ടുള്ളത്. സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നീ നിലകളിലും അജ്മൽ പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here