അടിപൊളി മേക്കോവര്‍, കിടിലന്‍ ഡാന്‍സ്; വെെറലായി ദിവ്യ പിള്ളയുടെ വീഡിയോ

അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് ദിവ്യ പിള്ള. പിന്നീട് ഊഴത്തിലൂടെ ശ്രദ്ധ നേടി. മാസ്റ്റര്‍പീസ്, മെെ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദിവ്യയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.

നേരത്തെ ഗേണ്ഡാ ഫൂല്‍ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ദിവ്യയുടെ വീഡിയോയും വെെറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഡാന്‍സ് വീഡിയോയുമായി താരം എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഫാന്റത്തിലെ അഫ്ഗാന് ജലേബി എന്ന ഗാനത്തിനൊത്താണ് ദിവ്യ ചുവടുവയ്ക്കുന്നത്. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

Casual #dance series #part2 #afghanjalebi ❤️

A post shared by Divya Pillai (@pillaidivya) on

LEAVE A REPLY

Please enter your comment!
Please enter your name here