രണ്ട് ദിവസത്തിനകം ഹന്‍സികയുടെ വിവാഹമെന്ന് വാര്‍ത്ത; ആരാ വരനെന്ന് താരത്തിന്റെ കമന്റ്.!

താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ സ്ഥിരം കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിാവഹം കഴിച്ചെന്നുമൊക്കെ പ്രചരിക്കുന്നതും എന്നാല്‍ പിന്നീട് അതെല്ലാം പൊളിയുന്നതും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ കല്യാണം കഴിപ്പിച്ചു വിട്ട നിരവധി താരങ്ങളുണ്ട്. ഈ ഗണത്തിലേക്ക് പുതിയൊരാളുകൂടി എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയാണ് സോഷ്യല്‍ മീഡിയ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ച താരം.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടൊരു വാര്‍ത്തയാണ് എല്ലാത്തിന്റേയും തുടക്കം. രണ്ട് ദിവസത്തിനകം ഹന്‍സിക വിവാഹിതയാകുമെന്നായിരുന്നു വാര്‍ത്ത. സംഭവം ഉടനെ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറി.

hk 1

എന്നാല്‍ അധികം വെെകാതെ തന്നെ ഹന്‍സിക മറുപടിയുമായെത്തി. തന്റെ കല്യാണ വാര്‍ത്തയുടെ താഴെ തന്നെയായിരുന്നു ഹന്‍സികയുടെ മറുപടി. ദെെവേ ആരാണ് അയാള്‍ എന്നായിരുന്നു ഹന്‍സികയുടെ മറുപടി. പിന്നാലെ കമന്റ് ഏറ്റെടുത്ത് ആരാധകരെത്തി. എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ലെന്നായി ആരാധകര്‍. ഞാന്‍ പോലും ഇപ്പോഴാണ് അറിഞ്ഞത് എന്നായിരുന്നു ഇതിന് ഹന്‍സികയുടെ മറുപടി. ഹന്‍സികയുടെ മറുപടി ഹിറ്റായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here