വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്ത് കാര്യം; മാലാ പാര്‍വതിയോട് സാന്ദ്ര തോമസ്

നടി മാലാ പാര്‍വതിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചുവെന്ന ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത് എത്തിയിരുന്നു. മാലാ പാര്‍വതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും അടങ്ങിയ സ്‌ക്രീന്‍ഷോട്ടും സഹിതമാണ് സീമ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുയാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം. പിന്നാലെ മറുപടിയുമായി സിനിമാ മേഖലയില്‍ നിന്നുമുള്ളവരും രംഗത്ത് എത്തിയിട്ടുണ്ട്.

hi jn

വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്ത് കാര്യം എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം. മാലാ പാര്‍വതി, സപ്പോര്‍ട്ട്സ് സീമ വിനീത് എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു സാന്ദ്രയുടെ പോസ്റ്റ്.

figl

സാന്ദ്രയുടെ പോസ്റ്റില്‍ പ്രതികരണവുമായി സിനിമാ ലോകത്തു നിന്നുമുള്ളവരുമെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് തരത്തിലുള്ള ഉള്ള പെരുമാറ്റം ആണ് ശരിയാവുക എന്ന് സംവിധായകന്‍ ജിയോ ബേബി കമന്റ് ചെയ്തിട്ടുണ്ട്. മകന് ചെയ്ത തെറ്റിന് ഒരിക്കലും അമ്മയെ പഴിക്കണം അഭിപ്രായക്കാരി അല്ല ഞാൻ. പക്ഷേ മകൻ ചെയ്ത തെറ്റിനെ ന്യായീകരിച്ചു സംസാരിക്കുന്നതു സ്ത്രീപക്ഷം ഘോരഘോരം പ്രസംഗിക്കുന്ന ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊക്കെ വെറും ഒരു പുകമറ ആണെന്നല്ലേ അവർ തെളിയിക്കുന്നത്. എന്നായിരുന്നു ഇതിന് സാന്ദ്ര നല്‍കിയ മറുപടി.

സീമ നിയമപരമായി മുന്നോട്ട് പോകണമെന്നാണ് തന്‍റെ പക്ഷമെന്നും നേരത്തെ മാലാ പാര്‍വതി ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. സത്യം പുറത്ത് വരണം. അതിനാല്‍ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്റെ ഫോണും പോലീസിന് കെെമാറിയിട്ടുണ്ട്’ മാലാ പാര്‍വതി പറഞ്ഞു.

ഓരര്‍ത്ഥത്തിലും മകനെ താന്‍ പ്രതിരോധിക്കുകയില്ലെന്നും ഒന്നും മറച്ചു വയ്ക്കുകയില്ലെന്നും അവര്‍ വ്യക്തമാക്കി. സത്യം അന്വേഷിക്കാന്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതല്ലാതെ എന്താണ് താന്‍ ചെയ്യേണ്ടതെന്നും മാലാ പാര്‍വതി ചോദിക്കുന്നു. നിയമപരമായി നീങ്ങണം. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നേരിടണമെന്നും എല്ലാ അര്‍ത്ഥത്തിലും പരാതിക്കാരിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here