നിമിഷയ്ക്ക് മേക്കപ്പ് ഇഷ്ടമല്ലേ? ചോദ്യവും ഉത്തരവും, പിന്നാലെ വന്ന ട്രോളുകളും; മറുപടിയുമായി താരം

ഈയ്യടുത്ത് ഒരു ടെലിവിഷന്‍ പരിപാടിയില്‍ നടി നിമിഷ സജയന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. താന്‍ സിനിമയ്ക്ക് പുറത്ത് മേക്കപ്പ് ഇടാന്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു നിമിഷ പറഞ്ഞത്. ഇതിന് അവതാരകയുടെ ഭാഗത്തു നിന്നുമുള്ള പ്രതികരണമാണ് വീഡിയോ വെെറലാക്കിയത്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് നിമിഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വ്യക്തിപരമായി താന്‍ മേക്കപ്പ് ഇഷ്ടപ്പെടുന്നില്ലെന്നും എന്നാല്‍ സിനിമയ്ക്ക് ആവശ്യമായി വന്നാല്‍ മേക്കപ്പ് ഇടുമെന്നുമാണ് നിമിഷ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം.

45355395 749618558704366 1825883291513782272 n

‘ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്’ എന്നു പറഞ്ഞാണ് നിമിഷ തന്റെ ഭാഗം വിശദീക്കരിക്കുന്നത്. ‘എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട്’ നിമിഷ വ്യക്തമാക്കുന്നു.

46060558 753174525015436 4184067684184358912 o

‘കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ല എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ്. ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും’ താരം പറഞ്ഞു. ‘എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ കുറിപ്പ് നൽക്കുന്നുതെന്നും നിമിഷ പറഞ്ഞു. അതേസമയം, വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

65734237 899857033680517 7711306526597578752 n

LEAVE A REPLY

Please enter your comment!
Please enter your name here