ഉപ്പും മുളകിലും പാറുക്കുട്ടി എവിടെ; ലച്ചു തിരികെ വരുമോ? വീണ്ടും ചോദ്യങ്ങളുയർത്തി പ്രേക്ഷകർ.!

ലോക്ഡൌൺ സീരിയൽ മേഖലയെയും ലോക്ക് ആക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം അടുത്തിടെയാണ് ഉപ്പും മുളകും സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്. സർക്കാർ നിബന്ധനകളോടെയാണ് സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത്. ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയാണ് നല്‍കിയത്.

32a49fbe59dcce065dac52c5bdf43111

കഴിഞ്ഞ ദിവസം മുതൽ പുതിയ എപ്പിസോഡുകൾ എത്തിയിട്ടുണ്ട്. കുടുംബത്തിലെല്ലാവരേയും കാണുന്നുണ്ടെങ്കിലും കുഞ്ഞുതാരമായ പാറുക്കുട്ടി മിസ്സിംഗാണ്. ബാലുവും നീലുവും, കേശുവും മുടിയനും മാത്രമാണ് പാറമട വീട്ടിൽ ഉള്ളത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട പാറുക്കുട്ടിയെ കാണാൻ സാധിക്കാത്തതിന്റെ നിരാശ പ്രേക്ഷകർ പങ്ക് വയ്ക്കുന്നതും ഉണ്ട്.

വിവിധ പോസ്റ്റുകളിലൂടെയാണ്, പാറുക്കുട്ടി എപ്പോൾ തിരികെ എത്തും എന്ന ചോദ്യം ആരാധകർ ഉയർത്തുന്നത്. ഒപ്പം ലച്ചു ആയെത്തിയ ജൂഹി പരമ്പരയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ലച്ചു ഇനി പരമ്പരയിലേക്ക് മടങ്ങിവരാൻ സാധ്യത ഇല്ലെങ്കിലും, പാറുക്കുട്ടി തീർച്ചയായും മടങ്ങിയെത്തും.

102651682 1973570639608877 6091114969850445824 n

കുഞ്ഞനുജൻ വന്നത് കൊണ്ടുതന്നെ അമ്മയ്ക്കും മുത്തശ്ശിക്കും പാറുവിനെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിക്കാൻ സാധിക്കാത്തതുകൊണ്ടാകാം പാറു എത്താത്തത് എന്ന നിഗമനത്തിലാണ് ഇപ്പോൾ മറ്റുചില പ്രേക്ഷകർ. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി.

uppum mulakum parukkutty 02

LEAVE A REPLY

Please enter your comment!
Please enter your name here