അവർ ഒത്തുകൂടി; രജിത്തേട്ടനും,സുജോയും മേജർ മിസ്സിംഗ് എന്ന് അമൃത

ബിഗ് ബോസിൽ ഇത്തവണ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരങ്ങൾ ആയിരുന്നു അധികവും നടന്നത്. മത്സരങ്ങൾ എന്നതിൽ ഉപരി നല്ലൊരു സുഹൃത്‌വലയം ആണ് എഴുപത്തിയഞ്ച് ദിനങ്ങൾ നീണ്ടുനിന്ന മത്സരത്തിൽ നിന്നും ഉണ്ടായതും. ആര്യ ഗ്രൂപ്പും രജിത് ഗ്രൂപ്പുമായി തിരിഞ്ഞു മത്സരത്തിൽ പോരാടിയവർ ഇന്ന്, ബിഗ് ബോസിന് പുറത്തു മികച്ച സുഹൃത്‌ബദ്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. രണ്ടു ദിവസം മുൻപ് ഫുക്രു, ആര്യ എലീന, പാഷാണം ഷാജി, പ്രദീപ് ചന്ദ്രൻ , സുരേഷ് കൃഷ്‌ണൻ എന്നിവർ ഒരുമിച്ചെത്തിയപ്പോൾ, ഇപ്പോൾ മറ്റ് ചില ബിഗ് ബോസ് താരങ്ങൾ ആണ്,നീണ്ട ഇടവിളയ്ക്ക് ശേഷം ഒന്നിച്ചത്.

102379999 243896160244749 2505719348850438851 n

പരസ്പരം സ്നേഹം പങ്ക് വയ്ക്കുന്നതിന്റെ ചിത്രങ്ങളും, ബിഗ് ബോസിൽ ഉള്ളപ്പോൾ, പരസ്പരം കുറ്റപെടുത്തിയതിനു പരസ്യമായി മാപ്പ് അപേക്ഷിച്ചുമാണ് പലരും ഇപ്പോൾ രംഗത്ത് വരുന്നത്. കിടിലൻ ഫോട്ടോ ഷൂട്ട് നടത്തിയും തങ്ങളുടെ സ്നേഹം അവർ പ്രകടിപ്പിച്ചു. ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്‍തമായി അമൃതയെയും അഭിരാമിയെയും കാണാൻ ആയി മെയിലുകൾ താണ്ടി രഘുവും, സാൻഡ്രയും എത്തിയതാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചിത്രങ്ങൾ പങ്ക് വച്ചത്, രഘുവും, അമൃതയുമാണ്, രജിത്തേട്ടനെയും, സുജോയെയും ഞങ്ങൾക്ക് മിസ് ചെയ്യുന്നു എന്ന ക്യപ്ഷ്യൻ നൽകി ചിത്രം രഘു പങ്ക് വച്ചപ്പോൾ “എന്റെ ചെപ്പിലെ സൗഹൃദ മുത്തുകൾ”എന്ന ക്യാപ്ഷ്യൻ ആണ് രഘു നൽകിയത്. ആര്യയും വീണയും അടക്കമുള്ള താരങ്ങളും ആരാധകരും ആണ് ചിത്രത്തിന് കമന്റുകൾ നൽകി രംഗത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here