ഉർവ്വശിയും കൽപ്പനയും ഒക്കെ റിമിയുടെ കൈകളിൽ ഭദ്രം; കിടിലൻ വീഡിയോസ്

അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

ലോക് ഡൗൺ കാലമായ ശേഷം ഒട്ടനവധി ചിത്രങ്ങളും വീഡിയോകളും ആണ് റിമി, സോഷ്യൽ മീഡിയ പേജുകൾ വഴി പങ്കിട്ടത്. ഇതിനിടയ്ക്ക് വ്‌ളോഗറായും താരം ആരാധകരെ ഞെട്ടിച്ചു. വെറുംവളോഗിംഗ് അല്ല നല്ല ഒന്നാംതരം പാലാ സ്റ്റൈലിൽ ഉള്ള കുക്കിങ് വീഡിയോകൾ ആണ് താരം ആരാധകർക്കായി പങ്ക് വച്ചത്. വാചകം മാത്രം അല്ല തനിക്ക് നന്നായി പാചകം ചെയ്യാൻ അറിയാം എന്നും റിമി വീഡിയോകളിലൂടെ തെളിയിച്ചു കഴിഞ്ഞു.

ലോക് ഡൗണിൽ മറ്റൊരു ശ്രമവും താരം നടത്തിയിരുന്നു ടിക് ടോക് വീഡിയോകൾ. ശോഭന, ഉർവ്വശി, ഏറ്റവും ഒടുവിലായി കൽപ്പനയുടെ സിനിമ രംഗങ്ങൾ വരെ താരം ടിക് ടോക്കിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉർവ്വശിയുടെ ഒരു കോമഡി സീൻ പങ്ക് വച്ച് ഹിറ്റ് ആയതിനു പിന്നാലെയാണ് ഇപ്പോൾ കല്പ്പനയുടെ കോമഡി സീനും താരം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here