പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാകുന്നു; വരൻ മുഹമ്മദ്‌ റിയാസ്

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാകുന്നു.വരൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ്. ഇരുവരുടെയും വിവാഹം ഈ മാസം പതിനഞ്ചിന് ഉണ്ടാകുമെന്നാണ് അറിയിപ്പ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

തിരുവനന്തപുരത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, ലളിതമായിട്ടായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. സ്‌പെഷ്യൽ മ്യാര്യേജ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാംവിവാഹമാണ്. ആദ്യബന്ധം ഇരുവരും വേർപെടുത്തിയിരുന്നു.

Pinarayi Vijayan Wife Son Daughter Family

മന്ത്രിയുടെ മകൾ വീണ ഐടി സംരംഭകയാണ്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ്‌ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. കോഴിക്കോടുകാരനായ മുഹമ്മദ് റിയാസ് റിട്ടയേർഡ് ഐ പി എസ ഉദ്യോഗസ്ഥൻ പി. എം. അബ്ദുൽ ഖാദറിന്റെ മകനാണ്.

കോഴിക്കോട് കോട്ടൂലിയുടെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച അദ്ദേഹം ദേശീയ ജോയിന്റ് സെക്രട്ടറിയായി. ടെലിവിഷൻ വാർത്താ സംവാദങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടുന്നതിലൂടെ റിയാസ് ശ്രദ്ധേയനായി.

LEAVE A REPLY

Please enter your comment!
Please enter your name here