ഒരുകാലത്ത് മലയാള സിനിമ ലോകം അടക്കി വാണിരുന്ന നടിയായിരുന്നു മോഹനിനി. മോഹൻലാൽ , മമ്മൂട്ടി, ജയറാം എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിയ മോഹിനി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നായകനോടൊപ്പം ഫൈറ്റ് ചെയ്ത് നിൽക്കുന്ന ശക്തയായ നായിക കഥാപാത്രങ്ങളായിരുന്നു അധികവും മോഹിനിയെ തേടി എത്തിയത്. ടൈപ്പ് കാസ്റ്റിങ്ങ് നിലനിന്നിരുന്ന കാലത്തായിരുന്നു മോഹിനി സിനിമയിൽ എത്തിയത്. എന്നാൽ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമായിരിക്കുമെന്ന് താരം തെളിയിച്ച കൊടുക്കുകയായിരുന്നു.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷചിത്രങ്ങളിലും തിളങ്ങാൻ മോഹിനിക്ക് കഴിഞ്ഞിരുന്നു. കത്തി നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്ന് താരം ഒരു ഇടവേള എടുക്കുന്നത്. എന്നാൽ പിന്നീട് കേൾക്കുന്നത് താരം മതം മാറിയതിനെ കുറിച്ചായിരുന്നു. ഇപ്പോഴിത താരം ക്രിസ്തുമതം സ്വീകരിച്ചതിന്റെ കാരണം വീണ്ടും സിനിമ കോളങ്ങളിൽ ചർച്ചയാവുകയായിരുന്നു.
കോയമ്പത്തൂരിലെ തമിഴ് ബ്രാഹ്മൺ കുടുംബത്തലാണ് താരം ജനിച്ച് വളർന്നത്. മഹാലക്ഷ്മി എന്നായിരുന്നു ആദ്യ പേര്. എന്നാൽ സിനിമയിൽ എത്തിയതോടെ മോഹിനി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1991 പുറത്തിറങ്ങിയ ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മോഹനിയുടെ സിനിമ പ്രവേശനം. ഒരു വർഷത്തിന് ശേഷം മോഹൻലാൽ ചിത്രമായ നാടോടികളിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. കളക്ടർ ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മോഹിനിയുടെ മലയാള ചിത്രം.

സിനിമയിൽ നിന്ന് വിട്ട് നിന്നതിന് ശേഷമാണ് താരം മതം മാറിയതിനെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ കാരണം അവ്യക്തമായിരുന്നു. 2006 ൽ ആയിരുന്നു മോഹിനി ക്രിസ്ത്യൻ മതം സ്വീകരിച്ചത്. ഇപ്പോഴിത നടി ക്രൃസ്തുമതം സ്വീകരിക്കാനുള്ള കാരണം ഇപ്പോൾ സിനിമ കോളങ്ങളിൽ ചർച്ചയാവുകയാണ്. സിനിമയിൽ നിന്ന് ബ്രേക്കെടുത്തതിന് പിന്നാലെയായിരുന്നു മോഹനിനിയുടെ മതം മാറ്റം. സ്പോണ്ടിലേസിസ് എന്ന രോഗം ബാധിക്കുകയും തുടർന്ന് നടിയ്ക്ക് അബോഷനാവുകയുമായിരുന്നു. ഇതിൽ മോചിതയായതിന് ശേഷമാണ് മോഹിനി ക്രൈസ്തവ മതം സ്വീകരിക്കുന്നത്.
വിവാഹ ശേഷം അമേരിക്കൽ സ്ഥിരതാമസമാക്കുകയായിരുന്നു. ക്രൈസ്തവ മതം സ്വീകരിച്ചതിന് ശേഷം നടി തന്റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി മാറ്റുകയായിരുന്നു. കാരണമറിയാത്ത നിരാശയും വിഷാദവുമായിരുന്നു തന്റെ ജീവിതത്തിൽ വില്ലനായി മാറിയതെന്ന് മോഹിനി തന്നെ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതത്തില്‍ പോലും ഞാന്‍ ഒട്ടും സംതൃപ്തയല്ലായിരുന്നു. എന്റെ പാപമെന്താണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ഞാന്‍ മനസമാധാനത്തിന് വേണ്ടി പല പൂജകളും നടത്തി നോക്കിയെങ്കിലും ഒരു പ്രയോജനവും ലഭിച്ചില്ല. മൂന്ന് തവണ വിവാഹജീവിതം വേണ്ടെന്ന് വയ്ക്കാന്‍ പോലും തോന്നിയെന്നിയിരുന്നുവത്രെ. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. അങ്ങനെയാണ് വിട്ടിലെ ജേലിക്കാരിയിൽ നിന്ന് ബൈബിൾകിട്ടുന്നത്.

വിഷാദ രോഗത്തിന് അടിമപ്പെട്ട അവസ്ഥയിലാണ് ബൈബിൾ വായിക്കാൻ ഇടയായി. ബൈബിൾ വായന നടിയുടെ രോഗം മാറാൻ കാരണമാകുകയായിരുന്നു. അതോടെ മോഹിനി ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു ക്രസ്തുമതം സ്വീകരിച്ചതിന് ശേഷം അമേരിക്കയിലെ സെന്റ്. മൈക്കിൾ അക്കാദമിയിൽ നിന്ന് സ്പരിച്വൽ വെൽഫയർ ആന്റ് ഡലിവെറൻസ് കൗൺസിലിംഗിൽ പഠനം പൂർത്തിയാക്കുകയായിരുന്നു. കൂടാതെ ഡിവോഷണൽ ചാനലുകളിൽ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്. നിലവിൽ വാഷിംഗ്ടണിലെ സിയാറ്റലിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുകയാണ മോഹിനി. ഭരത് പോൾ കൃഷ്ണസ്വാമിയാണ് ഭർത്താവ്. അനിരുദ്ധ് മെക്കിൾ ഭരത്, അദ്വൈത് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ. അമേരിക്കയിലെ വ്യവസായി ആണ് ഭർത്താവ്