മമ്മൂട്ടിയുടെ നിഴൽപോലെ 29 വർഷം; ജോർജ്ജിന് പിറന്നാൾ ആശംസകളുമായി താരങ്ങള്‍

മോഹൻലാലിന് ആന്‍റണി പെരുമ്പാവൂര്‍ എന്ന പോലെ മമ്മൂട്ടിക്ക് ഒരാളുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നിഴൽ പോലെ എപ്പോഴും ഒപ്പമുള്ള ജോർജ്ജ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായെത്തി പിന്നീട് അദ്ദേഹത്തിന്‍റെ സ്വന്തം സാരഥിയായി തീര്‍ന്നയാളാണ് ജോര്‍ജ്ജ്. മമ്മൂക്ക എവിടെ പോയാലും ഒപ്പം ജോര്‍ജ്ജിനേയും കൂട്ടാറുണ്ട്. ഇപ്പോഴിതാ ജോര്‍ജ്ജിന്‍റെ പിറന്നാള്‍ ദിനത്തിൽ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂക്ക.

fyrrkg

പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂക്കയുടെ മേക്കപ്പ്മാനായി സിനിമയിലെത്തിയ എസ്. ജോര്‍ജ്ജ് നിര്‍മ്മാണരംഗത്തും നിലയുറപ്പിച്ചിട്ടുണ്ട്. ഐ.വി. ശശി രഞ്ജിത്തിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘നീലഗിരി’യുടെ എന്ന സിനിമയുടെ മേക്കപ്പ് മാനായി 1991ലാണ് ജോര്‍ജ്ജ് മമ്മൂട്ടിക്കൊപ്പം എത്തിയത്. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമ സിന്‍സില്‍ സെല്ലുലോയ്ഡ് എന്ന ബാനറിൽ ജോര്‍ജ്ജായിരുന്നു നിര്‍മ്മിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here