അവനിൽ നിന്ന് കണ്ണെടുക്കാനാകുന്നില്ല; മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ, കുട്ടിക്കുറുമ്പനൊപ്പം ഇസയും.!

കഴിഞ്ഞദിവസമാണ് മലയാളികളുടെ പ്രിയ താരം ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. ടൊവിനോ തന്നെയായിരുന്നു തനിക്ക് രണ്ടാമതൊരു ആൺകുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. ഇറ്റ്സ് എ ബോയ് എന്ന കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു ടൊവിനോ തൻ്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. നിരവധി താരങ്ങള്‍ ടൊവിനോയ്ക്കും ലിഡിയയ്ക്കും ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു.

102677028 178730456924085 4100745033926381615 n

ഇപ്പോഴിതാ ആശംസകളറിയിച്ചവർക്കൊക്കെ നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ. തൻ്റെ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി പറഞ്ഞിരിക്കുന്നത്. ടൊവിനോയുടേയും ലിഡിയയുടേയും ആദ്യ കുട്ടിയായ നാലുവയസ്സുകാരിയായ ഇസ തൻ്റെ കളിക്കൂട്ടുകാരനെ കൺനിറയെ നോക്കി നിൽക്കുന്നതിനൊപ്പം വാത്സല്യപൂർവ്വം തൻറെ മകനെ ടൊവിനോ നോക്കുന്ന ചിത്രമാണ് പ്രേക്ഷകരുടെ പ്രിയതാരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചിരിക്കുന്ന വാക്കുകളും വൈറലായിരിക്കുകയാണ്. അവനിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല. ഞങ്ങളവന് ടഹാൻ ടൊവിനോ എന്ന് പേരിട്ടു. ഹാൻ എന്നാണ് വിളിക്കുക. നിങ്ങളോരോരുത്തരും നൽകിയ സ്നേഹത്തിനും ആശംസയ്ക്കും നന്ദി. ചിത്രം പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here