മകള്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി നടി നിത്യ; വൈറലായി വീഡിയോ.!

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് നിത്യ ദാസ്. വിവാഹത്തോടെ അഭിനയ ജീവിതത്തോട് ബൈ ബൈ പറഞ്ഞെങ്കിലും താരം മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെയായി സജീവമാണ്. അതിനാൽ തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും നിത്യയ്ക്ക് ഒരു സ്ഥാനമുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരന്തരം നിത്യ ആരാധകരുമായി സംവദിക്കാറുണ്ട്.

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ നിത്യാ ദാസ് അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നിത്യ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. മകൾക്കൊപ്പം നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോ നിത്യ പങ്കുവെച്ചതോടെ ആരാധകരും അതേറ്റെടുത്തുകഴിഞ്ഞു.

രസകരമായ തലക്കെട്ടോടെയാണ് നിത്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിൻ്റെ ടെറസിൽ മകൾക്കൊപ്പം നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോ ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗണിന്റെ മടുപ്പിനെ തുടര്‍ന്ന് നൃത്തം ചെയ്യുകയാണെന്നും മഴ വരുന്നതിന് മുൻപ് കളിച്ചു തീർക്കട്ടെ എന്നുമാണ് നിത്യ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here