അനന്തമായി ഇങ്ങനെ സ്നേഹം കിട്ടാൻ താൻ മുജ്ജന്മത്തിലെന്തോ പുണ്യം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെന്ന് ഭാവന.!

മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ പരിമളമായി മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയിൽ മിന്നിത്തിളങ്ങുന്ന നായിക നടിയായി മാറിയ ഭാവനയ്ക്ക് ഇന്നലെ പിറന്നാൾ ദിനമായിരുന്നു. തൻ്റെ മുപ്പത്തിനാലാമത് പിറന്നാളാണ് ഭാവന കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ഈ വേളയിൽ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയത്.

ഇത്തവണ അമ്മയ്ക്കും തൻ്റെ സഹോദരനുമൊപ്പം തൃശൂരിലെ വീട്ടിൽ വെച്ചായിരുന്നു ഭാവനയുടെ പിറന്നാൾ ആഘോഷം. ക്വാറൻ്റൈനിൽ കഴിയുന്നതിനാൽ തന്നെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ പിറന്നാൾ.

ലോക്ക് ഡൗണ്‍ കാലത്ത് ഭർത്താവ് നവീനിനൊപ്പം ബെംഗലൂരുവിൽ ഫ്ലാറ്റിലായിരുന്ന ഭാവന കഴിഞ്ഞാഴ്ചയാണ് കേരളത്തിലേക്കെത്തിയത്. മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന തൃശൂരേക്കെത്തിയത്. തുടർന്ന് വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുന്നതിനിടെയാണ് പിറന്നാളും എത്തുന്നത്.

102527704 278997843506075 8923356284478810121 n

ഇപ്പോഴിതാ തൻ്റെ പിറന്നാളിന് ആശംസയും സ്നേഹവുമൊക്കെ വർഷിച്ചവർക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാവന. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് ഭാവന തൻ്റെ നന്ദി അറിയിച്ചിരിക്കുന്നത്. തൻ്റെ പുതിയ രണ്ട് ചിത്രങ്ങൾ പങ്കവെച്ചുകൊണ്ടാണ് ഭാവന നന്ദി നിറയുന്ന സ്നേഹ നിർഭരമായ വാക്കുകൾ കുറിച്ചിരിക്കുന്നത്.

ഉയർച്ചകളും താഴ്ചകളുമൊക്കെയായി ഒരു വർഷം കൂടി കടന്നു പോകുകയാണ്. എനിക്ക് ലഭിക്കുന്ന ഈ സ്നേഹവും സുരക്ഷയും സഹായവുമൊക്കെ എന്നെ നല്ലൊരു മനുഷ്യനായി മാറാൻ സഹായിക്കുന്നുണ്ട്. പുതുവർഷം ഇവിടെ തുടക്കമിടുന്നത് എൻ്റെ പുതിയൊരു മികച്ച പതിപ്പുമായാണ്. ഭാവന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

102096491 2579439712271337 19069189381285182 n

എൻ്റെ പിറന്നാളിന് ലഭിച്ച ആത്മാർത്ഥമായ ആ വലിയ സ്നേഹം നിറഞ്ഞ ആശംസകൾക്ക് ഒരുപാട് നന്ദി. നിങ്ങളിലെല്ലാവരിൽ നിന്നും അനന്തമായി സ്നേഹം ലഭിക്കണമെങ്കിൽ ഞാൻ മുജ്ജന്മത്തിലെന്തോ വലിയ പുണ്യം ചെയ്തിട്ടുണ്ടെന്നെനിക്കുറപ്പാണ്. എല്ലാവരോടും സ്നേഹം. മിസ്ജൂൺ6, ട്രൂജെമിനി എന്നീ രണ്ട് ഹാഷ്ടാഗുകളും കുറിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here