ശ്രീനിയുടെ പിറന്നാള്‍ ആഘോഷമാക്കി പേളി; വീഡിയോ

മെയ് -ജൂണ്‍ മാസങ്ങള്‍ പേളിയെയും ശ്രീനിയേയും സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ മാസങ്ങളാണ്. ഇവരുടെ വിവാഹവാര്‍ഷികം മേയ് 5നാണ്. ഇപ്പോള്‍ ശ്രീനിയുടെ പിറന്നാള്‍ ആഘോഷവീഡിയോ പങ്കുവച്ചിരിക്കയാണ് പേളി. സ്വന്തം കൈയാല്‍ നിര്‍മ്മിച്ച ഒരു കാര്‍ഡും പേളി ശ്രീനിക്ക് സമ്മാനിച്ചു. ഇതില്‍ നിറയേ പ്രിയപ്പെട്ടവരുടെ ആശംസകളായിരുന്നു. ഒരു ജോയിന്റ് ഫാമിലി ആയതിന്റെ ഗുണവും സന്തോഷവും ഇതൊക്കെയാണ്. ഒരു പാര്‍ട്ടിക്ക് മതിയായ ആളുകളെ കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

View this post on Instagram

Happy Birthday to the man who stole my heart. ❤️ . @srinish_aravind . . Here is a poem about him. . He is a fridge.. coz his innocence is still fresh. He is a Fan… coz he cools me down. He is pani puri … coz I’m addicted to him. He is Cup cake… coz he makes me want more. He is a bulldozer… coz he pushes me towards my goals. He is a car… he drives me crazy sometimes. He is Bulb… coz he lights up my life. He is blanket… coz he makes me feel cozy. He is washing machine… coz he makes my world Spin. He is Mask… coz he protects me. He is Biriyani.. coz he makes me Happy. He is Roller coaster…coz he surprises me. He is an Angel….. Because I know he is God sent. . . My Love … My happiness…my Partner in Life ❤️ Happy Birthday boo boo. ?

A post shared by Pearle Maaney (@pearlemaany) on

ബിഗ്‌ബോസ് ഷോയില്‍ എത്തി പ്രണയത്തിലായ ദമ്പതികളാണ് ടിവി അവതാരക പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. മലയാളി ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍ മൊട്ടിട്ട് വളര്‍ന്ന പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ഇഷ്ടമാണ്. ഇവരുടെ വിവാഹവും പേളിഷ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അഞ്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പേളിയുടെ പിറന്നാള്‍. ഈ ദിവസം ശ്രീനി ആഘോഷമാക്കി മാറ്റിയിരുന്നു. ഇന്നാണ് ശ്രീനിയുടെ പിറന്നാള്‍. ഇപ്പോള്‍ പ്രിയതമന്‍ തനിക്ക് നല്‍കിയ സര്‍പ്രൈസിനെക്കാള്‍ ഒരുപടി മേലെ ശ്രീനിയുടെ പിറന്നാള്‍ ആഘോഷമാക്കി ഞെട്ടിച്ചിരിക്കയാണ് പേളി. ക്യൂട്ട് താരദമ്പതികളാണ് പേളിയും ശ്രീനിഷും.

പ്രണയവും വിവാഹവും എല്ലാ താര ജോഡികൾക്ക് ഇടയിൽ പതിവാണെങ്കിലും പേളി- ശ്രീനിഷ് താര ജോഡികളോട് ആരാധകർക്ക് ഒരു പ്രത്യേക പ്രിയമാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുക. ബിഗ് ബോസ് ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് മുതൽ ഇന്ന് വരെ തങ്ങളുടെ ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും ഇരുവരും ആരാധകർക്കായി പങ്കിടാറും ഉണ്ട്. ശ്രീനിഷ് പങ്ക് വച്ചിരിക്കുന്ന ഒരു ക്യൂട്ട് വീഡിയോയാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ടിക് ടോക് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here