കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി നടി ആത്മഹത്യചെയ്തു

0
30

ബെംഗളുരു: കാമുകന്‍ വിവാഹകത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് കന്നട നടിയും ടെലിവിഷന്‍ അവതാരികയുമായ ചന്ദന ആത്മഹത്യ ചെയ്തു. നടി വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയാണ് ആത്മഹത്യ ചെയ്തത്

reshmi

തന്‍റെ മരണത്തിന് കാരണക്കാരന്‍ കാമുകന്‍ ആണെന്നും അയാള്‍ തന്നെ വഞ്ചിച്ചെന്നും ചന്ദന വീഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ കയ്യില്‍ നിന്നും അയാള്‍ അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്ന് നടി വീ‍ഡിയോയില്‍ പറയുന്നു. തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പിന്മാറിയെന്നും വീഡിയോയില്‍ നടി പറയുന്നുണ്ട്.

നടി വിഷം കഴിക്കുന്ന വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. വീഡിയോ കണ്ട് നടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടി ചന്ദനയും ദിനേഷും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here