ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്; വീഡിയോ പങ്കുവച്ച് നടി കിരണ്‍ റാത്തോഡ്

”ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോദ്ധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു. ഇത് ധരിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെര്‍ഫെക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ഞാന്‍ ഇതൊരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും” എന്നാണ് കിരണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ആറു മാസം വേണ്ടി വന്നു നിര്‍മ്മാതാക്കള്‍ക്ക് ടു പീസ് ധരിക്കുന്ന കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്താനായി എന്നാണ് കിരണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി രംഗമായിരുന്നു അതെന്ന് കിരണ്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here