തനിക്കു ആദ്യരാത്രി തന്നെ എല്ലാം മനസിലായി; തന്റെ സ്വപ്നങ്ങളെല്ലാം വെറുതെയെന്നു.! വെളിപ്പെടുത്തലുകളുമായി ശ്വേതാ മേനോൻ

മലയാള സിനിമയിൽ നിരവധി വേഷ പകർച്ചകൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടികൾ ചുരുക്കമാണ് അതിലൊരു നടിയാണ് ശ്വേതാ മേനോൻ. സിനിമയിൽ മാത്രമല്ല അവതരണ രംഗത്തും ശ്വേതാമേനോൻ തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന പരിപാടിയിൽ കൂടി അവതരണരംഗത്തെ നിറസാനിധ്യമായി മാറി. 1991 ൽ പുറത്തു ഇറങ്ങിയ അനശ്വരം സിനിമയിൽ കൂടിയാണ് ശ്വേത അഭിനയ ലോകത്തിലേക്ക് കടന്ന് വന്നത്.

96594360 1301427460051797 9078168018734809088 o

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ശ്വേതാ മോഡലിംഗ് രംഗത്തും തന്റെതായ ഇടം നേടി . ഗർഭ നിരോധന ഉറകളുടെ പരസ്യത്തിൽ അഭിനയിച്ചതോടെ ശ്വേതാ ശ്രദ്ധിക്കപ്പെട്ട താരമായി വളർന്നു. തന്റെ ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു ആ വാർത്തകൾ സോഷ്യൽ മീഡിയ ആഘോഷമാക്കി.

sghn

ഇപ്പോൾ ഇത ആദ്യ വിവാഹത്തെ പറ്റി ശ്വേതാ മനസ്സ് തുറക്കുകയാണ്. ബോബി ഭോസ്‌ലെയാണ് തന്റെ ആദ്യ ഭർത്താവ്.ഒരുപാട് നാൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തന്റെ പ്രണയം വിവാഹത്തിൽ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് ജീവിതത്തിൽ പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിൽ പെട്ട ആളാണ് ബോബി. ആചാരങ്ങളിൽ പാലിക്കുന്നതിൽ ബോബി കർകശക്കാരനായിരുന്നു. തന്റെ മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ സ്വന്തം ബന്ധുക്കാരുടെ അടുത്ത് പോകാൻ പോലും തന്നെ സമ്മതിക്കില്ലായിരുന്നു. താൻ എപ്പോഴും മാതാപിതാക്കളുടെയും വീട്ടിൽ വരുന്നവരുടെയും കാല് തൊട്ട് തൊഴണം എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങൾക്ക് തന്നെ നിർബന്ധിക്കുമായിരുന്നു.

69716377 1090380871156458 1770560930170535936 o

തനിക്കു ആ വീട്ടിൽ തുടരാൻ മാനസികമായി ബുദ്ധിമുട്ടായി തുടങ്ങി ബോബിയുടെ മാതാപിതാക്കൾക്ക് മാത്രമായിരുന്നു എല്ലാകാര്യങ്ങളും തീരുമാനിക്കുന്നതു തന്റെ ഭർത്താവ് ബോബിക്ക് ഒരു നിയന്ത്രണവും ആ വീട്ടിൽ ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാർ എനിക്കുള്ള സ്വത്ത്‌ മാത്രമാണ് ആഗ്രഹിച്ചതു തനിക്കു ബോളിവുഡിൽ നിന്ന് അടക്കം നല്ല അവസരങ്ങൾ വന്നിട്ടും വിട്ടില്ല. അതിന്റെ പേരിൽ മാനസികമായ ഉപദ്രവങ്ങൾ തുടർന്നു. തനിക്കു മാനസികമായി അവിടെ നിൽക്കാൻ കഴിയാത്തതിനെ തുടർന്ന് ഞങ്ങൾ ബന്ധം പിരിയുകയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here