ജൂൺ ഞങ്ങളുടെ ഇഷ്ടമുള്ള മാസം; പ്രിയപ്പെട്ടവനെ നെഞ്ചോട് ചേർത്ത് ഭാവന

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന.നമ്മൾ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് വന്നു.നിരവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു.വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.ഭർത്താവിനൊപ്പമുള്ള ഫോട്ടോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

ഭർത്താവ് നവീനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ജൂണിലെ മഴക്കാലത്തെ സ്വാഗതം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ഭാവന.തങ്ങളുടെ പ്രിയപ്പെട്ട മാസം എന്നാണ് താരം ജൂണിനെ വിശേഷിപ്പിക്കുന്നത്.നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയപ്പെട്ടത്.2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചായിരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here