ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം; പിടിയിലായ ആളെ കണ്ട് ഞെട്ടി നാട്ടുകാര്‍.!

പേരാമ്പ്ര: ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വളരെയധികം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഫോണിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പെണ്‍കുട്ടികളെയും മറ്റും വല വീശി പിടിക്കാനായി തക്കം പാര്‍ത്തിരിക്കുന്ന പല കഴുകന്‍ കാലുകളും സമൂഹത്തിലുണ്ട്. സ്വന്തം നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവാണ് കോഴിക്കോട് പേരാമ്പ്രയില്‍ ഉണ്ടായിരിക്കുന്നത്.

സ്ത്രീകളെ നിരന്തരം ഫോണിലൂടെ ശല്യ പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ആളെ അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. ദിവസവും ഇവര്‍ കാണുന്ന മകനെ പോലെ അല്ലെങ്കില്‍ സഹോദരനെ പോലെ കരുതുന്ന നാട്ടുകാരനായ യുവാവ്. കാവുന്തറ പാക്ക് ബസാര്‍ സ്‌കൂളിന് സമീപം താമസിച്ചിരുന്ന കുന്നത്ത് തച്ചിനായി അതുല്‍ ജിത്ത് എന്ന 26 കാരനാണ് അറസ്റ്റില്‍ ആയത്.

ഇയാളുടെ സമീപവാസിയായ വീട്ടമ്മയ്ക്ക് ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് അശ്ലീല സന്ദേശങ്ങളും മറ്റും ഇയാള്‍ അയച്ചിരുന്നു. തുടര്‍ന്ന് വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. നേരത്തെയും പ്രതി പല സ്ത്രീകളുടെയും മൊബൈല്‍ ഫോണുകളിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു എന്ന് എസ് ഐ പി കെ റഹൂഫ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here