നീര്‍ക്കോലിയും ആട്ടിന്‍ സൂപ്പും; ഹാസ്യാത്മക വീഡിയോയുമായി നോബിയും ഭാര്യയും

ലോക്ക് ഡൈണില്‍ മിമിക്രി താരവും നടനുമായ നോബി മാര്‍ക്കോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. അഞ്ചല്‍ കൊലപാതകവും കൂടത്തായിയും മിക്‌സ് ചെയ്ത് ഹാസ്യാത്മകമായാണ് നോബിയും ഭാര്യ ആര്യയും വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ”ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഭാര്യയുടെ സ്വര്‍ണ മാല പണയം വെക്കാന്‍ തരുമോ എന്ന് ചോദിക്കുന്നതും പിന്നീട് പുലിവാലാകുന്നതും വീഡിയോയില്‍ കാണാം. ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന അടിക്കുറിപ്പോടെയായിരുന്നു നോബി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഒപ്പം തന്നെ ഞങ്ങള്‍ ചുമ്മാ ഒന്ന് ചെയ്തതാണെന്നും താരം പറയുന്നുണ്ട്. ‘നോബി അണ്ണാ പൊളിച്ചു’, ‘ഭാര്യയും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here