തന്‍റെ വീഡിയോയ്ക്ക് ട്രോള്‍ ചെയ്ത ട്രോളന്‍മാരെ അഭിനന്ദിച്ച് നടി അഹാന കൃഷ്ണ; വീഡിയോ പങ്കുവച്ച് താരം

ട്രോളന്‍മാരെ അഭിനന്ദിച്ച് നടി അഹാന കൃഷ്ണ. നടി ചെയ്ത ‘എന്റെ ഒരു ദിവസം’ എന്ന യൂട്യൂബ് വീഡിയോയാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്. വീഡിയോക്കിടെ പലയിടത്തായി ‘സോ’ എന്ന് അഹാന ആവര്‍ത്തിക്കുന്നത്. ഈ ഭാഗം മാത്രമെടുത്താണ് ട്രോള്‍ തയാറാക്കിയിരിക്കുന്നത്. ഈ മീം വളരെ രസകരമാണ് എന്ന് കുറിച്ചാണ് അഹാന ട്രോള്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

”ഇതൊന്നും അത്ര നല്ലതല്ല കെട്ടോ”, ”സോ ചിരിയടക്കാന്‍ വയ്യ”, ”സോ, ഈ സംഗതി കൊള്ളാം കെട്ടോ” എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. അഭിനയത്തിനൊപ്പം സംഗീതത്തിലും താല്‍പ്പര്യമുള്ള ആളാണ് അഹാന. ഇടയ്ക്കിടെ പാടുന്ന വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി അഹാന പങ്കുവയ്ക്കാറുണ്ട്. അനിയത്തി ഹന്‍സികയ്ക്ക് ഒപ്പം പാട്ടു പാടുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.

View this post on Instagram

SO funny this meme

A post shared by Ahaana Krishna (@ahaana_krishna) on

LEAVE A REPLY

Please enter your comment!
Please enter your name here