എന്റെ ഭാര്യയ്ക്ക് വണ്ണമുണ്ടെങ്കിൽ കുറക്കാനും അറിയാം; ആണത്തമില്ലായ്മ കാണിക്കരുത്.! നടി ശരണ്യയുടെ ഭർത്താവ് അരവിന്ദ്

സോഷ്യൽ മീഡിയയിൽ നിരവധി മോശം കമന്റുകളും അതിനുള്ള മറുപടിയും വൈറലാകാറുണ്ട്. പലതും താരങ്ങൾക്ക് നേരെയുള്ളതാണ്. ഇടുന്ന ഫോട്ടോയ്ക്കും വിഡിയോയ്ക്കുമൊക്കെയാണ് കമന്റുകൾ ഇടാറുള്ളത്. ഇപ്പോഴിതാ വൈറലാകുന്നത് ശരണ്യയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണന്റെ മറുപടി വിഡിയോയാണ്. നടി ശരണ്യ മോഹനെതിരെ ടിക് ടോക്കില്‍ ഒരു വ്യക്തി പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുന്നത്.

ശരണ്യയുടെ ശരീര ഭാരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോശം കമന്റ് ഇട്ടത്. എന്നാൽ മോശം കമന്റ് പങ്കുവച്ച വ്യക്തിക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തിയത്. തന്റെ ഭാര്യക്ക് വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനും അറിയാം എന്നായിരുന്നു അരവിന്ദിന്റെ മറുപടി. മറ്റുള്ളവരുടെ കമന്റ് ബോക്‌സിലെത്തി ആണത്തമില്ലായ്മ കമന്റ് ചെയ്യരുതെന്നും. കൂടാതെ ഏതെങ്കിലും ഇൻഫെർട്ടിലിറ്റി ക്ലിനിക്കലിൽ പോയി ചികിത്സ നേടൂ എന്നും അരവിന്ദ് പറയുന്നു. നിരവധി പേരാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here