ജീവിതം ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു; ഒരാൺതുണ എനിക്കും വേണം.! അഞ്ജലി അമീർ

മമ്മൂട്ടി നായകനായ പേരന്‍പിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. ഈ സിനിമയിലെ കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. പേരന്‍പിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയും അഞ്ജലി ശ്രദ്ധനേടുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്‌ അഞ്ജലി. തന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ജീവിതത്തിലേക്ക് ഒരു തുണയായി ഒരാളെക്കൂടി വേണമെന്ന് താരം പറയുന്നു. അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ;

‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’.നിരവധി ആരാധകരാണ് ഈ കുറിപ്പിൽ അഞ്ജലിക്കു മറുപടിയുമായി എത്തുന്നത്. അതിൽ ശ്രദ്ധേയമായത് ‘കാറ്റത്തും മഴയത്തും മറി യാതെ ഈ തോണിയെ കണ്ണിന്റെ മണിപോലെ കാത്തോളം’ എന്ന് ഒരാരാധകന്റെ കമന്റാണ്.

View this post on Instagram

? ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?

A post shared by Anjali ameer (@anjali_ameer___________) on

LEAVE A REPLY

Please enter your comment!
Please enter your name here