മല്ലിക സുകുമാരന്റെ വീട്ടില്‍ വീണ്ടും വെള്ളം കയറി; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് നടി

നടി മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് കരമനയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയത്. ഇതോടെ താരത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് വെള്ളം കയറിയത്.

malika 1

കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വെള്ളം കയറിയത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് രണ്ട് തവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലിക പറഞ്ഞു. വീടിന് പിന്നിലെ കനാല്‍ വൃത്തിയാക്കാന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് മല്ലികയെ വീട്ടില്‍ നിന്നും മാറ്റിയത്. കവടിയാര്‍ ജവഹര്‍ നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലികയെ മാറ്റിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും മല്ലികയുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അന്ന് വാര്‍പ്പിലിരുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന മല്ലികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here