ഇത് ലോക റെക്കോഡ് ആകാം; പക്ഷേ ഞങ്ങള്‍ അറിയാതെ മുറിച്ചു.! സാന്ദ്ര തോമസ്

86 കിലോയുള്ള ഭീമന്‍ ചക്കയെ കുറിച്ചുള്ള വിശേഷങ്ങളാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പങ്കുവെയ്ക്കുന്നത്. ”86 കിലോ ഭാരം വരുന്ന ഭീമന്‍ ചക്ക. ഇത് ലോക റെക്കോഡ് ആകാം, പക്ഷേ ഞങ്ങള്‍ അറിയാതെ മുറിച്ചു” എന്നാണ് സാന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

bu

ഇരട്ടക്കുട്ടികളായ ഉമ്മിണിതങ്കയും ഉമ്മുക്കുല്‍സുവും ചക്കയെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെയ്ക്കുന്നതുമായുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുഞ്ഞുങ്ങളെ കാണിക്കാനായി പപ്പയും മമ്മിയും കൊണ്ടു വന്നതാണ് ഈ ചക്ക. റെക്കോഡ് ഭാരമുള്ള ചക്കയാണെന്ന് അറിയാതെ വെട്ടുകയും ചെയ്തു എന്നാണ് സാന്ദ്ര പറയുന്നത്. ഇതുപോലൊരു ഭീമന്‍ ചക്ക കൂടി ആ പ്ലാവിലുണ്ടാകുന്നുണ്ട്. അടുത്ത മാസം ആകുമ്പോഴേക്കും അതു പാകമാകും എന്നതാണ് ആകെയൊരു ആശ്വാസമുള്ളത്. ചക്ക കൊണ്ടുവന്നതും ഇവിടെ ആഘോഷമായിരുന്നു. ഭീമന്‍ ചക്കയുടെ അടുത്തു നിന്ന് ഫോട്ടോ എടുക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. പിള്ളേര്‍ക്ക് വലിയ കൗതുകമായിരുന്നു.

പിള്ളേരെ കൊണ്ട് മൈക്രോ ഫാമിങ് ഒക്കെ ചെയ്യിപ്പിക്കും. കുട്ടികള്‍ക്ക് മരങ്ങളും ചെടികളും കണ്ടാല്‍ അത് ഏതാണെന്നൊക്കെ തിരിച്ചറിയാന്‍ പറ്റും. ചെറുതായി പറമ്പില്‍ കിളപ്പിക്കുകയും ഓരോ ചെറിയ പണികളും ചെയ്യിപ്പിക്കാറുമുണ്ട്. മണ്ണിനെയും മരങ്ങളെയും സ്‌നേഹിക്കുന്ന അതിനെ അറിഞ്ഞു വളരുന്ന കുട്ടികളെ വളര്‍ത്താന്‍ കഴിഞ്ഞതാണ് ഏറ്റവും വല്യ ഭാഗ്യം എന്ന് സാന്ദ്ര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here