എന്റെ പൊന്നു ചേട്ടന്‍മാരേ ചേച്ചിമാരേ; പാചകവും യാത്രയും സങ്കടം അണപൊട്ടിയൊഴുകിയിട്ടല്ല.!

0
13

അവതാരക, ഗായിക, നടി, ടിക് ടോക് താരം, പാചക വിദഗ്ധ ഏതു മേഖല ഒന്നെടുത്തുനോക്കിയാലും അവിടെയൊക്കെ റിമി ടോമി ഉണ്ടാകും. റിമി കൈതൊടാത്ത മേഖലകൾ ചുരുക്കമാണ്. ലോക് ഡൌൺ കാലഘട്ടമായതിനുശേഷമാണ് റിമി ഒരു വ്‌ളോഗർ ആയി കൂടി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്.

ലോക് ഡൌൺ കാലമായതിനു ശേഷമാണ് നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി റിമി ടോമി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്. കുറേക്കാലം ആയ ആഗ്രഹം മാറ്റിവച്ചശേഷമാണു ലോക് ഡൗണിൽ ചാനൽ തുടങ്ങിയതെന്ന് റിമി പറയുന്നു. ഒരു ചേഞ്ചിന് വേണ്ടിയാണ് താൻ പാചകപരീക്ഷണങ്ങൾ ആരംഭിച്ചതും അത് വീഡിയോ ആക്കി ചാനലിൽ ഇട്ടതെന്നും താരം അറിയിച്ചു. ആദ്യമായി വീട്ടിൽ ഉള്ളവർക്കാണ് താൻ നടത്തിയ പാചക പരീക്ഷങ്ങണങ്ങളുടെ വിഭവങ്ങൾ നൽകിയത് അത് വീട്ടുകാർ അംഗീകരിച്ചതിൽ തുടങ്ങിയ കോൺഫിഡൻസാണ് ആദ്യമായി റെസിപ്പി യൂ ട്യൂബിലിടാന്‍ പ്രചോദനം ആയതെന്നും റിമി ടോമി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പാലാ സ്റ്റൈലില്‍ ഉണ്ടാക്കിയ ബീഫ് റോസ്റ്റ് വീഡിയോ ഏകദേശം എട്ട് ലക്ഷത്തിനടുത്ത് ആള്‍ക്കാര്‍ ആണ് കണ്ടത്.

ബീഫ് റോസ്റ്റിനു ശേഷം പിന്നീട് ട്രൈ ചെയ്തത് ചിക്കൻ റോസ്റ്റായിരുന്നു. സ്പെഷ്യൽ ചിക്കൻ റോസ്റ്റിനു അഞ്ചുലക്ഷത്തോളം കാഴ്ചക്കാരെയാണ് റിമിക്ക് നേടിക്കൊടുത്തത്. “ആദ്യമൊക്കെ നെഗറ്റീവ് കമന്റസോക്കെ വന്നു തുടങ്ങി.എന്നാൽ പിന്നീട് എന്റെ റെസിപ്പി പരീക്ഷിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞു. നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്, എംജി ശ്രീകുമാറേട്ടന്റെ വൈഫ് ലേഖ എന്നിവരൊക്കെ കോംപ്ലിമെന്റുകള്‍ തന്നു”, എന്നും റിമി പറയുന്നു. റെസിപ്പികൾ ഒക്കെ അമ്മയുടെ പക്കൽ നിന്നാണ് തനിക്ക് കിട്ടുന്നതെന്നും താരം പറയുന്നു. അമ്മയുടെ പാചക പരീക്ഷണങ്ങള്‍ തന്നെയാണ് പ്രചോദനം. ഒപ്പം ഞങ്ങളുടെ പാലായും കുറേയൊക്കെ സോഷ്യല്‍ മീഡിയ തന്ന വിലപ്പെട്ട പാചക നുറുങ്ങുകളും ഇൻസ്പിരേഷൻ നൽകിയിട്ടുണ്ട്. ഇനിയും പാചക പരീക്ഷണങ്ങളുമായി താൻ എത്തും, അതിൽ പാലാ സ്റ്റൈല്‍ ചട്ടി മീന്‍കറി, പെരുന്നാള്‍ സ്‌പെഷ്യല്‍ ഈത്തപ്പഴ അച്ചാര്‍, ഉന്നക്കായ തുടങ്ങിയ സംഗതികളും ഉണ്ടാകുമെന്നും റിമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here