പൂര്‍ണ്ണിമയുടെ ‘മുണ്ടുടുത്ത’ ചിത്രം ഏറ്റെടുത്ത് ട്രോളന്‍മാര്‍; മറുപടിയുമായി താരം

ഫാഷന്‍ ഡിസൈനിംഗിലും തന്റെ കഴിവ് തെളിയിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയുടെ പുതിയ ഡിസൈന്‍ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈവെച്ച് ”ദേവിയേ, എന്റെ പുതിയ ഒറ്റമുണ്ട്” എന്ന് പറയുന്നതാണ് ട്രോളിന്റെ ഉള്ളടക്കം. ”അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ” എന്ന കുറിപ്പോടെയാണ് പൂര്‍ണിമ ട്രോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്.

poornima troll

ഇന്ദ്രജിത്തും ഈ ട്രോള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരിക്കുന്നത്. പുതിയ ഫാഷന്‍ സിനിമാതാരങ്ങളും ആരാധകരും ഒരു പോലെ ഏറ്റെടുത്തിരുന്നു. വേറിട്ട ഫാഷന്‍ രീതികള്‍ പിന്തുടരുകയും അതുവച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. . എപ്പോഴും അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെടാറുള്ള പൂര്‍ണിമ പതിവ് തെറ്റിച്ചില്ല. ഇത്തവണ മുണ്ട് ഉടുത്താണ് നടി ആരാധകരുടെ മനം കവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here