20 വർഷം മുൻപ് മോഷണം പോയ സ്വർണാഭരണം, നെയ്‌ച്ചോർ പൊതിയിൽ തിരികെയെത്തി; കൂടെയൊരു കത്തും!

ഈ റംസാൻ മാസത്തിൽ ചെയ്ത പാപത്തിന് പരിഹാരവും ക്ഷമയും ചോദിക്കുകയാണ് ഇവിടെ.വർഷങ്ങൾക്ക് മുൻപ് കളഞ്ഞുകിട്ടിയ സ്വർണം തിരികെ ഏൽപ്പിക്കുകയാണ്.ഉണ്ടായ സംഭവം ഇങ്ങനെ,സംഭവം ഇങ്ങനെ: 20 വർഷം മുൻപ് ഇബ്രാഹിമിന്‍റെ ഭാര്യയുടെ മൂന്നര പവന്‍റെ സ്വര്‍ണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. തിരച്ചിലിൽ ഒന്നരപവൻ തിരികെ കിട്ടി. രണ്ടുപവന്റെ ആഭരം നഷ്ടമായി. വർഷങ്ങൾ കഴിഞ്ഞതോടെ ഈ സംഭവം വീട്ടുകാർ തന്നെ മറന്നു. എന്നാൽ ഇന്നലെ ഒരു യുവാവ് വീട്ടിലെത്തി. ഒരു പൊതി സമ്മാനിച്ചു.ഇത് ഇവിടെ തരാൻ പറഞ്ഞു. തന്നു വിട്ട വ്യക്തി അപ്പുറത്തുണ്ട്.

നോമ്പ് തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണ്. ഇതു വാങ്ങൂ..ഇത്രയും പറഞ്ഞ് പൊതി സമ്മാനിച്ച് ഹെൽമെറ്റ് വച്ച യുവാവ് ഇറങ്ങിപ്പോയി. പിന്നീട് വീട്ടുകാർ പൊതി തുറന്നപ്പോൾ നെയ്ച്ചോറും കറിയുമാണ് പൊതിയിൽ ഒപ്പം ഒരു ചെറിയ പൊതിയും. അതു തുറന്നപ്പോൾ ഒരു കത്തും രണ്ടു സ്വർണനാണയങ്ങളും.‘അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം എന്ന് അപേക്ഷിക്കുന്നു.’ ഇതായിരുന്നു ആ കത്തിലെ വരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here