നവ്യയ്ക്ക് പിന്നാലെ ആനിയെ ‘ഇരുത്തി’ നിമിഷ സജയനും; വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടി.!

മലയാള സിനിമയുടെ ഒരു ഭൂതകാല സുവർണ്ണഘട്ടത്തിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം സിനിമ വിട്ട് കുറെ നാളത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മടങ്ങിയെത്തിയത് മിനിസ്ക്രീനിലൂടെയായിരുന്നു. അമൃതച്ചാനലിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിലൂടെയായിരുന്നു ആനി മിനിസ്ക്രീൻ രംഗത്ത് സജീവമായത്. സിനിമാ-സീരിയൽ-രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരൊക്കെ ആനീസ് കിച്ചണിൽ അതിഥികളായി എത്താറുമുണ്ട്.

സിനിമാ സീരിയൽ താരം സരയു പങ്കെടുത്ത എപ്പിസോഡാണ് ഇത്തരത്തിൽ ആദ്യം വൈറലായത്. സരയു പറഞ്ഞ കാര്യങ്ങളും അതിന് ആനി നല്‍കിയ മറുപടിയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. അതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് ആനീസ് കിച്ചണിൽ നവ്യ നായർ പങ്കെടുത്ത എപ്പിസോഡിലെ ഒരു രംഗമായിരുന്നു. കുക്കിംഗ് ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു ആനിയുടെ അഭിപ്രായം. എന്നാൽ ഈ വാദത്തോടുള്ള തൻ്റെ എതിർപ്പ് നവ്യ പരസ്യമായി തുറന്നടിച്ചു.

അതിന് പിനനാലെ ആനീസ് കിച്ചണിലെ മറ്റൊരു വീഡിയോയും വൈറലായി മാറിയിരുന്നു. നടി നിമിഷ സജയൻ പങ്കെടുത്ത എപ്പിസോഡിൻ്റെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ഈ വീഡിയോയിൽ വിഷയം മേക്കപ്പാണ്. മേക്കപ്പ് ചെയ്യാൻ താത്പര്യമില്ലെന്ന് പറഞ്ഞ നിമിഷയോട് സെലിബ്രിറ്റിയായാൽ മേക്കപ്പിടണമെന്നും ആരാധകരൊക്കെ പുറത്ത് വെച്ച് കാണുന്നതാണെന്നുമൊക്കെ ആനി പറഞ്ഞു.

എന്നാൽ തനിക്ക് അത് ഇഷ്ടമല്ലെന്നും സ്ക്രീനിൽ നിങ്ങളെന്നെ കാണുമ്പോൾ എങ്ങനെ വേണമെങ്കിൽ കണ്ടോളൂ, പക്ഷേ ബാക്കിയുള്ളത് എൻ്റെ ലൈഫാണ്. അതിൽ നിങ്ങൾ കാണുന്നത് നിമിഷ സജയനെന്ന ഒരു വ്യക്തിയെ ആണെന്നും നടിയെ അല്ലെന്നുമായിരുന്നു നിമിഷയുടെ മറുപടി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here