‘ഇന്ത്യയെ രക്ഷിക്കാൻ ഇപ്പോള്‍ കള്ളുകുടിയന്മാരേ ഉള്ളൂ’വെന്ന് ജെന്നിഫര്‍ ആന്‍റണി

നീന, പത്തേമാരി, കസബ, ഭാസ്ക്കർ ദി റാസ്ക്കൽ, പരോള്‍, അങ്കിള്‍, അൽ മല്ലു തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടിയാണ് ജെന്നിഫർ ആന്‍റണി. ടിക് ടോകിലും ഇൻസ്റ്റഗ്രാമിലും രസകരമായ വീഡിയോകള്‍ നടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ പുതിയതായി ജെന്നിഫര്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ഏറെ വൈറലായി മാറിയിരിക്കുകയാണ്. ലോക് ഡൗണിൽ കുടിയന്മാരെ പിന്തുണച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

‘അതേ കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടക്കുന്നത് കണ്ടാൽ ഒരാളും ഉണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷേ എന്നാലിപ്പോള്‍ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വീണുകിടക്കുമ്പോള്‍ കള്ളുകുടയന്മാരെ ഉള്ളൂ അതിനെയൊന്ന് പൊക്കാൻ, എന്നാണ് ജെന്നിഫര്‍ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഏറെ വൈറലായി തീര്‍ന്ന വീഡിയോയ്ക്ക് ടിക് ടോകിൽ മൂന്നരലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ഇതേ വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോള്‍ അരലക്ഷത്തോളം കാഴ്ചക്കാരേയും ലഭിച്ചിട്ടുടണ്ട്. ഒന്നരലക്ഷത്തില്‍ അധികം പേരാണ് ജെനിഫറിന് ടിക്ക് ടോക്കില്‍ ഫോളോവേഴ്സുള്ളത്. ഇൻസ്റ്റയിൽ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here