സോഷ്യൽമീഡിയയിൽ വൈറലായി സയ്യേഷയുടെ പുതിയ ഡാൻസ്; വീഡിയോ കാണാം!

തമിഴകത്തിൻ്റെ പ്രിയങ്കരിയായ താരറാണിയാണ് സയ്യേഷ. എഎൽ വിജയ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ വനമഗൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറിയ സയ്യേഷയ്ക്ക് ആരാധകരേറെയാണ്. ഗംഭീര നർത്തകി കൂടിയായ സയ്യേഷയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും തന്നെ വീട്ടിലിരിക്കുമ്പോൾ ഒഴിവു വേള ആസ്വാദ്യകരമാക്കുകയാണ് സയ്യേഷ ഇപ്പോൾ. സയ്യേഷ തന്നെയാണ് തൻ്റെ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

73361723 2463750170503257 2349406897491194776 n

ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയ്ക്ക് ആരാധകരേറെയാണ് ഇപ്പോൾ. ചുരുങ്ങിയ സമയം കൊണ്ടു തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമൻ്റുമൊക്കെയായി എത്തിയിട്ടുള്ളത്. കഴിഞ്ഞ കൊല്ലമാണ് സയ്യേഷ വിവാഹിതയായത്. നടൻ ആര്യ ആണ് സയ്യേഷയുടെ ജീവിത പങ്കാളി. ഗജിനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ലോക്ക് ഡൗണ്‍ കാലത്ത് പാചകം ചെയ്യുന്ന വിശേഷങ്ങളൊക്കെ നേരത്തേ തന്നെ ആരാധകർ കണ്ടതാണ്. അതിന് പിന്നാലെയാണ് സയ്യേഷ തൻ്റെ പുതിയ ഡാൻസ് വീഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here