ബിഗ് സ്ക്രീനിലെ ജഗതിയും, മിനി സ്ക്രീനിലെ ജഗതിയും; ചിത്രം പങ്കുവെച്ചു ജയകുമാർ

ജയകുമാർ എന്ന പേരിനെക്കാളും ഒരുപക്ഷെ പ്രേക്ഷകർക്ക് വേഗം മനസ്സിലാകുന്നത് തട്ടീം മുട്ടീം പരമ്പരയിലെ അർജുൻ എന്നോ, കറുത്തമുത്തിലെ സദനം സദു എന്നോ പറഞ്ഞാൽ ആകും. താരത്തിന്റെ ഏറ്റവും പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ജയകുമാർ ആണ് ചിത്രം പങ്കിട്ടതും. ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിച്ച ജയകുമാർ ജഗതി ശ്രീകുമാറിന്റെ ഒപ്പമുള്ള ഒരു ചിത്രമാണ് പങ്കിട്ടിരിക്കുന്നത്.

97447521 1616615158515237 2495126066239111168 o

‘ക്യാമറക്ക് മുന്നിലെ എന്റെ ആദ്യത്തെ വേഷം.. ഫിലിം.. ഞങ്ങൾ സന്തുഷ്ടരാണ്.. ’ എന്ന കുറിപ്പോടെയാണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനൊപ്പം നിൽക്കുന്ന തന്റെ പൊലീസ് വേഷത്തിലുള്ള ചിത്രമാണ് ജയകുമാർ പങ്കിട്ടത്. ബിഗ് സ്ക്രീനിലെ ജഗതിയും കൊച്ചു സ്ക്രീനിലെ കുടുംബ പ്രേക്ഷകരുടെ ജഗതിയും എന്നാണ് ചിത്രം കണ്ട ആരാധകർ പറയുന്നത്. അഭിനയത്തിന് പുറമെ കാർട്ടുണിസ്റ്റായും ജയകുമാർ ശോഭിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഇറക്കിയിരുന്ന അസാധു, ജനയുഗം തുടങ്ങിയ മാസികകളില്‍ ധാരാളം കാര്‍ട്ടൂണുകള്‍ ജയകുമാര്‍ വരച്ചിട്ടുണ്ട്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിക്കുന്നത്. പിന്നീടാണ് അദ്ദേഹം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here