‘കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ.? നവ്യ

ലോക്ക്ഡൗണ്‍ കാലത്ത് ആനീസ് കിച്ചണിന്റെ പഴയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം നടി സരയു ആനീസ് കിച്ചണില്‍ പങ്കെടുത്തപ്പോള്‍ സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്ന് പറഞ്ഞതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സരയുവിന്റെ അഭിപ്രായത്തോട് പരിപാടിയില്‍ താനും യോജിക്കുന്നുവെന്ന് ആനിയും പറഞ്ഞിരുന്നു. നവ്യാനായര്‍ വന്നപ്പോള്‍ കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ല വീട്ടമ്മ ആയിരിക്കുമെന്ന് ആനി, പറഞ്ഞിരുന്നു. ഇതിന് നവ്യ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്.

“സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളുണ്ട്, വെബ് സീരീസുകള്‍, സ്ത്രീകള്‍ ചെയ്യില്ലായെന്ന കരുതിയ എന്തേലും കാര്യങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും ചെയ്യാന്‍, അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല.. കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല..’ -നവ്യ ആനിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here