അർബുദം ബാധിച്ചതോടെ കമലിന് ബാധ്യതയായി; ഗൗതമി പറയുന്നു.!

താരങ്ങളുടെ വിവാഹവും വേർപിരിയലും ആരാധകർക്ക് വേദന നൽകുന്നതാണ്. അത്തരത്തിൽ പേക്ഷകർക്ക് വേദന തോന്നിയ ഒരു വേർപിരിയൽ ആയിരിന്നു കമൽഹാസൻ – ഗൗതമി താരങ്ങളുടേത്. വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വർഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. വേര്പിരിയലിനുശേഷം ബന്ധം അവസാനിപ്പിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചു ഗൗതമി കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ അടുത്തിടെയാണ് ഗൗതമി പ്രതികരണം അറിയിച്ചു രംഗത്ത് വന്നത്.

fyhj

പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് വേർപിരിഞ്ഞതെന്നു അവർ വ്യക്തമാക്കി. മാത്രമല്ല, കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്തയിൽ സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു. 2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിച്ചതായും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here