നടി വിദ്യയ്ക്ക് പ്രാങ്ക് കോള്‍ കെണി ഒരുക്കി ഗുലുമാല്‍

അനൂപ് പന്തളത്തിന്റെ ഗുലുമാലിലൂടെ നടിയും മോഡലുമായ വിദ്യ വിജയകുമാറിന് കെണിയൊരുക്കി ആഹാ സിനിമ സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍. വെബ് സീരിസുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ വിദ്യ കഴിഞ്ഞ തവണ മിസ് സൗത്ത് ഇന്ത്യ റണ്ണറപ്പ് കൂടിയായിരുന്നു. ലോക്ക്ഡൗണില്‍ വീട്ടിലുള്ള താരത്തെ ഫോണിലൂടെ വിളിച്ചാണ് ഗുലുമാല്‍ എന്ന തന്റെ പ്രാങ്ക് പ്രോഗ്രാമിലൂടെ അനൂപ് പന്തളം പാറ്റിക്കുന്നത്. വാറ്റ് ചാരായത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സാനിറ്റൈസറിന്റെ മോഡലാവണം എന്ന് പറഞ്ഞാണ് വിദ്യയെ അനൂപ് പന്തളം വിളിക്കുന്നത്.

വിദ്യയുടെ തന്നെ സുഹൃത്ത് ആണ് വിദ്യയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആഹാ സിനിമയില്‍ അനൂപ് പന്തളവും വിദ്യ വിജയകുമാറും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.ആയുര്‍വേദ സാനിറ്റൈസറിന്റെ മോഡല്‍ ആവണമെന്ന് ആവശ്യപ്പെട്ടാണ് അനൂപ് വിദ്യയെ വിളിക്കുന്നത് പ്രഫൂസ് കുമാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അനൂപ് കൊച്ചിയില്‍ ട്രിവാന്‍ഡ്രത്തില്‍ നിന്നാണ് വിളിക്കുന്ന്ത് എന്നാണ് രസകരമായി പരിചയപ്പെടുത്തുന്നത്. അനൂപിന്റെ കുസൃതി നിറഞ്ഞ ചോദ്യങ്ങളും ഉരളയ്ക്ക് ഉപ്പേരി മറുപടിയും ചേര്‍ന്ന വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ കിട്ടുന്നത്. ദേഷ്യം വന്ന് വിദ്യ ഒരു തവണ കോള്‍ കട്ട് ചെയ്യുന്നുണ്ടങ്കിലും അനൂപ് വീണ്ടും വിളിച്ച് പറ്റിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here