ലോക്ക് ഡൗൺ കാരണം ഒറ്റപ്പെട്ട വൃദ്ധന്റെ പിറന്നാളിന് പോലീസുകാരുടെ വക ഒരു കിടിലൻ സർപ്രൈസ്‌.! വൈറൽ വീഡിയോ

കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യ പൂർണമായും ലോക്ക് ഡൗണിലാണ്. ഈ സാഹചര്യത്തിൽ, നിരവധി ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. ജന്മദിനങ്ങൾ, വാർഷികങ്ങൾ എന്നിവ പോലും പ്രിയപ്പെട്ടവരുമായി ആഘോഷിക്കാൻ കഴിയുന്നില്ല. പലരും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. വീട്ടുകാരെ ഒന്ന് കാണാൻ പോലും പലർക്കും കഴിയില്ല. പിറന്നാൾ ദിനത്തിൽ വൃദ്ധന് പോലീസുകാർ നൽകിയ സർപ്രൈസ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജന്മദിനത്തിൽ ഒരു സംഘം പോലീസുകാർ വൃദ്ധനെ സന്ദർശിക്കുന്നതായി വീഡിയോയിൽ കാണാം. പോലീസ് ഉദ്യോഗസ്ഥർ ജന്മദിനാശംസകൾ ആലപിക്കുകയും കേക്ക് സമ്മാനിക്കുകയും ചെയ്തു. ഇതുകണ്ട് ആ മനുഷ്യൻ അപ്പോൾ കണ്ണുനീരൊഴുക്കുന്നത് കാണാം. മക്കൾ വിദേശത്താണെന്നും ഞാൻ ഇപ്പോൾ ഇവിടെ ഒറ്റക്കാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നത് കാണാം. പോലീസുകാർ കൊണ്ടുവന്ന ജന്മദിന തൊപ്പി ധരിച്ചുകൊണ്ട് നിറകണ്ണുകളോടെ അദ്ദേഹം കേക്ക് മുറിച്ചു. മക്കൾ പറഞ്ഞതനുസരിച്ചാണ് പോലീസുകാർ വന്നതെന്ന് പിനീട് അദ്ദേഹത്തിന് മനസിലായി.

LEAVE A REPLY

Please enter your comment!
Please enter your name here