ചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ്പ് കാണുമ്പോൾ ഇട്ടിട്ടു പോവാൻ തോന്നും; വൈറൽ വീഡിയോ

മലയാളികളുടെ പ്രിയ താര കുടുംബമാണ് മിഥുൻ രമേശിന്റേത്. അവതാരകൻ, നടൻ, ആർജെ ഒക്കെയാണ് മിഥുൻ എങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ മികച്ച ഒരു വ്ലോഗർ കൂടിയാണ്. ഇപ്പോൾ എല്ലാ തരം ആളുകളും വ്ലോഗിങ്ങിലേക്ക് തിരിയുന്നുണ്ട് എങ്കിലും എല്ലാവര്ക്കും മുൻപേ വ്ലോഗിങ്ങിലേക്ക് തിരിഞ്ഞ മലയാളിയാണ് ലക്ഷ്മി . ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ വ്ളോഗറാകും ലക്ഷ്മി മേനോൻ.

ലോക്ഡൗൺ കാലം ആയതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മറ്റും ഒഴിഞ്ഞു കുടുംബത്തിന് ഒപ്പം തന്നെ മിഥുനും ഉണ്ട്. അതുകൊണ്ടുതന്നെ ലക്ഷ്മിക്കും മകൾക്കും ഒപ്പം വീഡിയോയിലും ഫോട്ടോസിലും ഇപ്പോൾ മിഥുൻ നിറയുന്നുണ്ട്. ഇപ്പോൾ ഇവരുടെ പുതിയ വീഡിയോ വൈറൽ ആയിരിക്കുന്നത്.

“നിങ്ങൾക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളൂ. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളൂ. അതിനു എന്നെ കൊന്നാൽ പോലും വിഷമം ഇല്ല, എന്ന് ലക്ഷ്മി പറയുമ്പോൾ ഞാൻ എന്ത് ചെയ്തു എന്ന് മകളോട് ചോദിക്കുന്ന മിഥുനും, ഒപ്പം അച്ഛന് മറുപടി നൽകുന്ന മകളും ആണ് വീഡിയോയിൽ നിറയുന്നത്. ഇന്നത്തെ വീഡിയോയിൽ മകൾ തന്നെയാണ് താരം എന്ന് പറയുകയാണ് ആരാധകർ. “ചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ്പ് കാണുമ്പോൾ ഇട്ടിട്ടു പോവാൻ തോന്നും ” എന്ന ക്യാപ്‌ഷൻ നൽകിയാണ് ലക്ഷ്മി വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here