തെന്നിന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഹരിപ്രിയ. ജയറാം ചിത്രം തിരുവമ്പാടി തമ്പാനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം. ഇവരുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിന്ത്യൻ സിനിമകളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. 2007ൽ ബഡി എന്ന തുളു ഭാഷയിലുള്ള ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള അവസരമാണ് ആദ്യമായി ഇവര്‍ക്ക് ലഭിച്ചത്. ശേഷം കന്നഡയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമാകുകയുമുണ്ടായി ഇവര്‍. ഇപ്പോഴും കന്നഡ ഇൻഡസ്ട്രിയിൽ സജീവമായുള്ള ഇവര്‍ ഇൻസ്റ്റയിൽ ഏറെ സജീവമാണ്.
ഇൻസ്റ്റയിൽ ഏറെ സജീവമായ ഹരിപ്രിയ ഗ്ലാമർ ചിത്രങ്ങൾ അടക്കം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ചുണ്ടുകൾ കള്ളം പറയില്ലെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ബേബ് നോസ്.കോം എന്ന ബ്ലോഗും താരം എഴുതുന്നുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായി ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുള്ള ഹരിപ്രിയയ്ക്ക് നാലര ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ചിത്രങ്ങൾക്ക് താരം പങ്കുവയ്ക്കാറുള്ള ക്യാപ്ഷനുകളും ഏറെ രസകരമാണ്.
കന്നഡയിൽ ഹിറ്റ് താരമായ ഹരിപ്രിയയുടെ ഒടുവിലായി ഇറങ്ങിയ ചിത്രം ബിച്ചുഗാട്ടി ചാപ്റ്റർ വൺ ആയിരുന്നു. അമൃതമതി, കാപ്പൽ തുടങ്ങിയ ചിത്രങ്ങൾ ഈ വർഷം താരം അഭിനയിച്ച് ഒരുങ്ങുന്നുമുണ്ട്. ഉഗ്രം, റാണ, റിക്കി, ബുള്ളറ്റ് ബാസ്യ, രണതന്ത്ര, ഗലാട്ട തുടങ്ങിയവയാണ് ഹരിപ്രിയയുടെ ശ്രദ്ധ നേടിയ കന്നഡ സിനിമകള്‍. അനന്തഭദ്രം എന്ന മലയാള സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഭദ്രാസനത്തിൽ നായികയായെത്തുന്നത് ഹരിപ്രിയയാണെന്ന് മുമ്പ് വാർത്തകളും പുറത്തുവന്നിരുന്നു.
haripriya latest photos



haripriya latest photos



haripriya latest photos



haripriya latest photos



haripriya latest photos


