ലോക്ക്ഡൗണിനിടെ കുളിക്കുന്ന വീഡിയോ പങ്കുവച്ച നടിക്ക് വിമർശനം; വീഡിയോ കണ്ടത് 600 മില്യണിലേറെ പേർ.!

ലോക്ക് ഡൗണിനിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയുടെ പേരിൽ നടിക്ക് നേരെ വൻ വിമർശനം. സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമായ ഉർവ്വശി റൗട്ടേലയ്ക്ക് നേരെയാണ് വിമർശനം ഉയർന്നത്. 2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിംഗിലും താരം സജീവമാണ്. ദിവസങ്ങൾക്ക് മുൻപാണ് ഒരു ഗാനരംഗത്തിലെ കുളിക്കുന്ന സീൻ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

കൊവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ ഒട്ടനവധിപേർ നടിയെ വിമർശിച്ച് രം​ഗത്തെത്തി. വിമർശനങ്ങളുണ്ടായെങ്കിലും ലോക്ക് ഡൗൺ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഉർവ്വശി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here