അഞ്ചാം പാതിര’യിൽ കൊക്കെയ്ൻ ഷമീറിന്‍റെ കാമുകി.! ‘വിക്കി’യുടെ വിശേഷങ്ങൾ.!

ഈ വർ‍ഷം മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക് ബസ്റ്ററായി മാറിയ സിനിമയാണ് കുഞ്ചാക്കോ ബോബൻ-മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം. ചിത്രം പുറത്തിറങ്ങിയ ശേഷം മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് കൊറോണക്കാലമായതോടെ തീയേറ്ററുകള്‍ അടച്ചിടുന്ന അവസ്ഥ വന്നത്. ഇതോടെ ചിത്രം മിനി സ്ക്രീനിലെത്തി. അതിനുപുറമെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും. ഇതോടെ ത്രില്ലർ ചിത്രത്തിലെ ഓരോ രംഗങ്ങളും ചൂഴ്‍ന്നെടുത്ത് പരിശോധിക്കുകയാണ് പലരും.

ചിത്രത്തിൽ ചെറിയ വേഷത്തിലെത്തിയവരെ വരെ സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. അൻവർ ഹുസൈനും ബെഞ്ചമിൻ ലൂയിസും റിപ്പർ രവിയും ആൻഡ്രുവും സൈക്കോ സൈമണും കൊക്കെയ്ൻ ഷമീറുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇതാ അവർക്ക് പിന്നാലെ മറ്റൊരാൾ കൂടി.

amina 1

അക്കൂട്ടത്തിൽ ഒരാളാണ് ‘അഞ്ചാം പാതിര’ എന്ന സിനിമയിൽ വിക്കി മരിയ എന്ന കഥാപാത്രമായെത്തിയ ആമിന നിജാം. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്തിൽ കൊക്കെയ്ൻ ഷമീര്‍ എന്ന കഥാപാത്രത്തിന്‍റെ കാമുകിയുടെ വേഷത്തിലാണ് താരം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 26 വയസ്സുകാരിയായ ആമിന നിജാം തിരുവനന്തപുരം സ്വദേശിനിയാണ്. എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ താരം നായികാ നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഇതിലൂടെ താരത്തിന് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരെ ലഭിച്ചിരുന്നു.

amina 2

മോഡലിംഗ് രംഗത്തും സജീവമാണ് ആമിന. തട്ടുംപുറത്ത് അച്യുതൻ, പതിനെട്ടാം പടി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചെറിയവേഷങ്ങളാണെങ്കിലും അത് മികച്ച രീതിയിൽ ആമിന അവതരിപ്പിക്കാറുമുണ്ട്. അതിനുശേഷം ലഭിച്ച ‘അഞ്ചാം പാതിര’യിലെ വിക്കി മരിയ എന്ന വേഷം ആമിന മനോഹരമാക്കി. ഒരു ത്രില്ലിങ് സിനിമയുടെ എല്ലാ ചേരുവകളും ചോരാതെ ഒരുക്കിയ സിനിമയിൽ ശരിക്കും ഒരു ത്രില്ലിങ് വേഷം തന്നെയാണ് താരത്തിന് ലഭിച്ചിരുന്നത്.

amina 3

റിയാലിറ്റി ഷോയിലെ മിന്നും പ്രകടനത്തിലൂടെ തന്നെ ഇൻസ്റ്റയിൽ നിരവധി ഫോളോവേഴ്സിനെ താരത്തിന് ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇൻസ്റ്റയിൽ നാൽപ്പത്തിയ്യായിരത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. അഞ്ചാം പാതിരയിലെ താരത്തിന്‍റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേർ‍ ഇൻസ്റ്റയിൽ ഓരോ ചിത്രങ്ങള്‍ക്ക് താഴേയും കമന്‍റുകളും ഇടുന്നുണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണാം;

90091604 104554264436228 2709070696931178413 n
92455595 222827465731222 195851292455694914 n

Amina Nijam more photos

91791471 244180980107342 491371222771420310 n
87652266 482319142648601 8680943745716128945 n
87347483 119079963021467 4851363652258072243 n

Amina Nijam more photos

84157248 176599297107130 7245489588540436555 n
83025866 519653758666719 2112876166418948217 n
80311489 174894597066402 1329851000140239390 n

Amina Nijam more photos

79838134 207320596968471 1914364700469146819 n
79497007 454765078804306 6249245597222746525 n 1
79871015 569068476997310 90244736365459561 n

Amina Nijam more photos

75280964 112128540090861 2259375992431623262 n
73398046 157076438996084 488053146669220490 n
74904227 187338899063443 4113535460161620175 n

LEAVE A REPLY

Please enter your comment!
Please enter your name here