നല്ലോർമ്മകൾ പങ്ക് വച്ച് നിയ രഞ്ജിത്ത്; വൈറൽ ഫോട്ടോസ്

മലയാളികൾക്ക് ഈ താരം കല്യാണിയാണ്. എന്നാൽ തമിഴകത്ത് ഈ താരം കസ്തൂരിയായിരുന്നു. ഒരുപക്ഷെ നിയ രഞ്ജിത്ത് എന്ന പേര് പറഞ്ഞാൽ ഇപ്പോഴും ആരാധകർക്ക് മനസിലാക്കണം എന്നില്ല. പ്രത്യേകിച്ചും താരത്തിന്റെ യാഥാർത്ഥപേരായ കോൻസാനിയ എന്ന പേര്. ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നമ്മളുടെ കല്യാണി ഇപ്പോൾ കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിൽ ആണ്. ലോക് ഡൌൺ കാലമായത് കൊണ്ടുതന്നെ കുക്കിങ്ങിന്റെയും, വീട്ടിലെ പുതിയ വിശേഷങ്ങളും ഒക്കെയാണ് താരം ആരാധകർക്കായി പങ്ക് വയ്ക്കുന്നതും. താരത്തിന്റെ പുതിയ വിശേഷങ്ങൾ നോക്കാം.

കല്യാണി എന്നും നിയ എന്നും ആളുകൾ വിളിക്കുന്നുണ്ടെങ്കിലും താരത്തിന്റെ യഥാർഥ പേര് കോൺസാനിയ ജോൺ എന്നാണ്. താരത്തിന്റെ അച്ഛനും അദ്ദേഹത്തിന്റെ നാടക പ്രവർത്തകരായ സുഹൃത്തുക്കളും ചേർന്നാണ് താരത്തിന് കോൻസാനിയ എന്ന പേര് നൽകുന്നത്. മലയാളവും തമിഴും ഉൾപ്പെടെ 25 ഓളം സീരിയാളുകളിൽ താരം മിന്നി തിളങ്ങിയിട്ടുണ്ട്. സീരിയലിൽ മാത്രമല്ല സിനിമയിലും താരം തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി താരം അഭിനയിച്ച മിക്ക സീരിയലുകളും സൂപ്പർ ഹിറ്റായിരുന്നു. തമിഴില്‍ ‘കസ്തൂരിയും മികച്ച റേറ്റിങ് ആണ് നൽകിയത്. ‘ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും താരം തിളങ്ങിയിട്ടുണ്ട്.

ചാറ്റിങ്ങിലൂടെയാണ് രഞ്ജിത്തുമായി നിയ പ്രണയത്തിൽ ആകുന്നത്. നിയയുടെ ഒരു സുഹൃത്തിന്റെ കസിനാണു രഞ്ജിത്ത്. ടിവിയിലെ അവതാരകയായിരുന്ന നിയക്ക് ലഭിച്ച ഒരു അഭിനന്ദന സന്ദേശം വഴിയാണ് ഇരുവരും അടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും വിവാഹിതരായി. മകൻ രോഹിത്. മിനി സ്‌ക്രീനിൽ നിന്നും തത്കാലത്തേക്ക് നിയ ഇപ്പോൾ ഇടവേള എടുത്തിരിക്കുകയാണ്. ഭർത്താവും മകനും ഒത്ത് ലണ്ടനിൽ ആണ് ഇപ്പോൾ നിയ. ഒരു വർഷം അവിടെയാകും എന്നാൽ കുറച്ചുനാളുകൾക്ക് ശേഷം ഇനിയും അഭിനയ രംഗത്ത് ഉണ്ടാകും എന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു.

ഒരുപാട് നല്ലോർമ്മകൾ തന്റെ പക്കൽ ഉണ്ട് എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് മനോരമ ആഴ്ചപ്പതിപ്പിലും, ഗൃഹലക്ഷ്മിയിലും ആരോഗ്യ മാസികയിലും മറ്റും വന്ന തന്റെ മുഖ ചിത്രങ്ങളുടെ ഫോട്ടോകൾ താരം ഇൻസ്റ്റയിലൂടെ പങ്ക് വച്ച് രംഗത്ത് വന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.

95251012 704244993645156 2408923692555858090 n
94388376 2595513707362239 2664259686035507194 n
94456380 905140419930974 3941731592545993900 n
94226591 1889390164701017 7494464251646386468 n
93989604 537420757141939 6390974506830462991 n
94673326 138834237710186 4646166646267395823 n
94577769 229704008132101 8149470776125534412 n
View this post on Instagram

Lots of good memories ?

A post shared by Niya Renjith (@niyarenjith) on

LEAVE A REPLY

Please enter your comment!
Please enter your name here