ലോകമെങ്ങും കൊറോണഭീതിയിൽ മുന്നോട്ട് പോകുകയാണ്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ടതാണ് ജനത. കൊറോണ എന്ന മഹാമാരി ഇതുവരെ കവർന്നത് 20000 ൽ കൂടുതൽ ജീവനുകളാണ്. ഇപ്പോൾ കൂടുതൽ മരണം ദിവസേനെ നടക്കുന്നത് ഇറ്റലിയിലാണ്.
ഇറ്റലിയിലെ വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി കിടന്നത് വാർത്തയായിരുന്നു. അവരെ ഇപ്പോൾ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയത് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനത്തിന്റെ പൈലറ്റായ സ്വാതി റാവലാണ്. കഴിഞ്ഞ ദിവസമാണ് ഇറ്റലിയിൽ നിന്നും 263 യാത്രക്കരെ ഡൽഹിയിലെത്തിച്ചത്. ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യ വനിതാ പൈലറ്റായിരിക്കുകയാണ് സ്വാതി റാവൽ. 263 ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. മാർച്ച് 22 നാണ് ക്യാപ്റ്റന്മാരായ സ്വാതി റാവലും രാജ ചൗഹാനും കൂടി ഇറ്റലിയില്‍ നിന്നും ഇവരെ ഡൽഹിയിലെത്തിച്ചത്. സ്വാതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ധീരവനിതയെ അഭിനധിച്ച് വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് ട്വീറ്റ് ചെയ്തിരുന്നു.
സ്വാതിയുടെയും യാത്രക്കാരുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഈ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയർ ചെയ്തു. റോമില്‍ കുടുങ്ങിയ 263 പേരെ സ്വന്തം രാജ്യത്ത് എത്തിക്കാൻ പരിശ്രമിച്ച സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
When the going gets tough, the tough get going.
— Hardeep Singh Puri (@HardeepSPuri) March 22, 2020
The crew of @airindiain Boeing 777 led by Capt Swati Raval & Capt Raja Chauhan responded to the call of duty & displayed exemplary determination by airlifting 263 Indians, mostly students, stranded in Rome. pic.twitter.com/JfqC7kwmGG
Extremely proud of this team of @airindiain, which has shown utmost courage and risen to the call of humanity. Their outstanding efforts are admired by several people across India. #IndiaFightsCorona https://t.co/I7Czxep7bj
— Narendra Modi (@narendramodi) March 23, 2020