തന്റെ ചിത്രത്തിന് മോശം കമന്റുകളിട്ടവര്‍ക്ക് രസകരമായ മറുപടി നല്‍കി നടന്‍ ടൊവിനോ തോമസ്

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് ട്രോളുകള്‍ ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷെ ചിലപ്പോഴൊക്കെ ട്രോളുകളും കമന്റുകളുമെല്ലാം അതിരു കടക്കാറുമുണ്ട്. അതിരുവിട്ട ഇത്തരം ചില കമന്റുകള്‍ക്ക് ഇപ്പോഴിതാ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ടൊവിനോ. താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്കായിരുന്നു ആരാധകരുടെ അതിരുവിട്ട കമന്റുകള്‍.

94878154 649602715623673 7624268288654873048 n

തന്റെ പട്ടിക്കുഞ്ഞ് പാബ്ലോയെ കെെയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. മനോഹരമായ ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ഇതിനിടെ ചിലര്‍ ട്രോളാനെത്തുകയായിരുന്നു. കണ്ടറിയണം പട്ടികുഞ്ഞേ.. നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്നായിരുന്നു ഒരു കമന്റ്. ഇതിന് ടൊവിനോ നല്‍കിയ മറുപടി, നിനക്കും എന്നായിരുന്നു.

95663756 2270957893199105 5039277625923324503 n

മറ്റൊരു കമന്റില്‍ പറഞ്ഞത് അങ്ങനെ പട്ടികളുടെ കാര്യത്തിലും ഒരു തീരുമാനം ആയി എന്നായിരുന്നു. സൂക്ഷിച്ചോളൂവെന്നായിരുന്നു ഇതിന് ടൊവിനോ നല്‍കിയ മറുപടി. മറ്റൊരു കമന്റ് പട്ടിപ്പനി ഉടനെ എന്നായിരുന്നു. ഇതിന് ടൊവിനോയുടെ മറുപടിയാകട്ടെ ബ്രോ പനി വരാതെ നോക്കണം എന്നായിരുന്നു. താരത്തിന്റെ മറുപടികള്‍ക്ക് ആരാധകര്‍ കെെയ്യടിക്കുകയാണ്.

View this post on Instagram

PABLO #pablothebeagle #pet

A post shared by Tovino Thomas (@tovinothomas) on

LEAVE A REPLY

Please enter your comment!
Please enter your name here