വേലയും കൂലിയും പൈസയുമില്ലാതെ മുകളിലോട്ട് നോക്കി ഇരുന്ന ഞാൻ വിവാഹവാർഷികത്തിന് എന്ത് ഗിഫ്റ്റ് കൊടുക്കുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് തലയിൽ ഒരു ബൾബ് കത്തിയത്; മനോജ് കുമാർ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് മനോജ് കുമാറും ബീന ആന്റണിയും. ലോക്ഡൗൺ കാലത്ത് എല്ലാ ആഘോഷങ്ങളും വഴി മുട്ടിനിൽക്കുന്ന ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മനോജ് കുമാറിന്റെ പോസ്റ്റാണ്. തന്റെ പതിനേഴാമത് വിവാഹ വാർഷികത്തിന് സമ്മാനം നൽകിയ കഥയാണ്‌ പോസ്റ്റിന്റെ ഉള്ളടക്കം. എന്തായാലൂം ഒരു രസകരമായ സംഭവമാണ് ഇത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു. വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ. പെട്ടെന്ന് തലയിൽ ഒരു “ബൾബ് ” മിന്നി. രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു. “ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു. ഒന്നും ആലോചിച്ചില്ല വണ്ടിയുമെടുത്ത് വിട്ടു. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി. അവള് ഹാപ്പി ഞാനതിലേറേ ഹാപ്പി (because total gift expense 160 rs) ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് “പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്. എന്താല്ലേ. എൻ്റെ “ലോക് ഡൗൺ പരമ്പര ദൈവങ്ങളേ. എല്ലാം കാണുന്നുണ്ടല്ലോ അല്ലേ. എന്തായാലും ഇന്ന് തന്നെ “gift ” വറുക്കും. അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ.” STAY HOME .STAY SAFE..

LEAVE A REPLY

Please enter your comment!
Please enter your name here