ഏട്ടനൊപ്പം തമാശയ്ക്ക് ബാറ്റെടുത്ത് മുറ്റത്തിറങ്ങിയതാ; ഇപ്പോഴിതാ വയനാട് ക്രിക്കറ്റ് അക്കാദമിയിലും അണ്ടർ 19 സ്റ്റേറ്റ് ടീമിലും എത്തിനിൽക്കുന്നു..! ഷാഫി പറമ്പിൽ

0
4

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏട്ടനൊപ്പം ബാറ്റെടുത്ത് തുടങ്ങി ഇപ്പോഴിതാ ഉയരങ്ങിലേക്ക് പറക്കാൻ ഒരുങ്ങുന്ന കുട്ടിയെ പരിചയപ്പെടുത്തി കൊണ്ടുള്ള കുറിപ്പാണ്. കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പങ്കുവെച്ച പോസ്റ്റാണ് വൈറൽ. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

reshmi

അഖില.. പാലക്കാട് ചിറ്റിലഞ്ചേരിയിലെ കുഞ്ഞുകുട്ടേട്ടന്റെ മകൾ. 16 വയസ്സ്. ജില്ലാ ലീഗ് ക്രിക്കറ്റ് കളിക്കുന്ന അഖിലിന്റെ ഏക പെങ്ങൾ. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ കുടുംബാംഗം. ഒന്നര വർഷമേ ആയുള്ളൂ കളിക്കാൻ തുടങ്ങിയിട്ട്. ഏട്ടനൊപ്പം തമാശയ്ക്ക് മുറ്റത്ത് ബാറ്റെടുത്ത് തുടങ്ങിയ ക്രിക്കറ്റ് കമ്പം കഠിനാദ്ധ്വാനം കൊണ്ടും ഏട്ടന്റെ നിരന്തര പ്രചോദനം കൊണ്ട് ഇപ്പോൾ വയനാട് ക്രിക്കറ്റ് അക്കാദമിയിലും അണ്ടർ 19 സ്റ്റേറ്റ് ടീമിലും എത്തി നിൽക്കുന്നു.

പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും KCA യും നൽകിയ പ്രോത്സാഹനവും പിന്തുണയും എടുത്ത് പറയേണ്ടതാണ്. കഴിവുള്ള ഈ മിടുക്കി നാളെ നമ്മുക്ക് അഭിമാനമായി വളരട്ടെ. അഖിലയോട് സംസാരിച്ചിരുന്നു. ഒരു പാട് ദൂരം പിന്നിടാനുള്ള ഒരു പ്രതിഭക്കുള്ള എല്ലാ പിന്തുണയും നൽകും സന്തോഷിക്കാം നമ്മുക്കും അഖിലയ്ക്കും, സംതൃപ്തിപ്പെടാനായില്ല. എത്തിപിടിക്കേണ്ട ഉയരങ്ങളിലേക്ക് പറക്കാനുള്ള ഇന്ധനം മാത്രമാണ് നമ്മുടെ വാക്കുകൾ. അഖിലയുടെ കഴിവും അർപ്പണബോധവും വഴി കാട്ടും. തീർച്ച…

LEAVE A REPLY

Please enter your comment!
Please enter your name here